ധനരാജിന്‍റെ വിരലിൽ പിറക്കും ജീവൻ തുടിക്കും ശിൽപങ്ങൾ
text_fieldsചെറുവത്തൂർ: ധനരാജ് വിരൽ തൊട്ടാൽ മതി ശിൽപങ്ങൾക്ക് ജീവൻ തുടിക്കാൻ. അത്രക്കും അഴകാർന്നതാണ് ഈ കലാകാരെൻറ ശിൽപകലാവൈഭവം. സിമൻറ്, നൂൽ, പാഴ്വസ്തുക്കൾ തുടങ്ങി ഏതുമാകട്ടെ ധനരാജിലൂടെ അവക്ക് ശിൽപഭംഗിവരും.
പിലിക്കോട് മാണിയാട്ട് സ്വദേശിയായ ഈ കലാകാരൻ കോവിഡ് കാലത്ത് നിർമിച്ചത് നിരവധി ശിൽപങ്ങളാണ്. ഒരാഴ്ചത്തെ അധ്വാനംകൊണ്ട് നിർമിച്ച മുച്ചിലോട്ട് ഭഗവതിയുടെ ശിൽപം പൂർത്തിയായിക്കഴിഞ്ഞു. നിരവധി ക്ഷേത്രങ്ങളിലെ കിം പുരുഷൻ, പ്രോട്രയറ്റുകൾ, ചുമർചിത്രങ്ങൾ, വീടുകളുടെ ഇൻറീരിയർ വർക്കുകൾ എന്നിവ ചെയ്തിട്ടുണ്ട്.
നാടക-സിനിമാരംഗത്ത് കഴിഞ്ഞ 23 വർഷമായി പ്രവർത്തിക്കുന്ന ധനരാജ് മാണിയാട്ടും പറയുന്നത് കോവിഡ് പ്രതിസന്ധിയിലാക്കിയ ഇത്തരം കലാകാരന്മാരെ അധികൃതർ ചേർത്തുപിടിക്കണമെന്നതാണ്. നാടകരംഗ സജ്ജീകരണം, സിനിമാ കലാസംവിധാനം, അഭിനയം എന്നിവയിലെല്ലാം കൈയൊപ്പ് ചാർത്തിയ ഇദ്ദേഹം മാണിയാട്ട് വിജ്ഞാനദായിനി വായനശാലയുടെ സജീവാംഗമാണ്. ഷീബയാണ് ഭാര്യ. മകൾ: ധ്വനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.