വൈദ്യുതി മോഷ്ടാക്കൾ സൂക്ഷിച്ചോ...
text_fieldsചെറുവത്തൂർ: ജില്ലയിൽ വൈദ്യുതി മോഷണം പിടികൂടാൻ സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കി. ആന്റി പവർ തെഫ്റ്റ് സ്ക്വാഡാണ് പരിശോധനയുമായി സജീവമായിട്ടുള്ളത്. ജില്ലയിൽ നിന്നും 67 എണ്ണം വൈദ്യുതി മോഷണങ്ങളും 297 താരിഫ് ദുരുപയോഗങ്ങളുമാണ് കണ്ടെത്തിയത്.
1.28 കോടിയാണ് പിഴയായി അടപ്പിച്ചത്. മീറ്ററിൽ നിന്നും റീഡിങ് രേഖപ്പെടുത്താത്തവിധം നേരിട്ട് മോഷ്ടിക്കുക, സർവിസ് വയർ മീറ്ററിൽ എത്തും മുമ്പേ കട്ട് ചെയ്ത് എടുക്കുക, ലൈനിൽ കൊളുത്തിട്ട് വൈദ്യുതി മോഷ്ടിക്കുക എന്നിവ പതിവാണ്. മോഷണം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നടപടി സ്വീകരിച്ചാണ് ആന്റി പവർ തെഫ്റ്റ് സ്ക്വാഡ് മുന്നോട്ടു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.