സംസ്ഥാനത്ത് ആദ്യമായി ബി.ആർ.സിക്ക് മാതൃക കെട്ടിടമൊരുങ്ങുന്നു
text_fieldsചെറുവത്തൂർ: സംസ്ഥാനത്താദ്യമായി സമഗ്ര ശിക്ഷയുടെ കീഴിലുള്ള ബി.ആർ.സിക്ക് മാതൃക കെട്ടിട സമുച്ചയമൊരുങ്ങുന്നു. ചെറുവത്തൂർ ബ്ലോക്ക് റിസോഴ്സ് സെൻററിനുവേണ്ടിയാണ് മികച്ച സൗകര്യങ്ങളോടെ പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ കെട്ടിടം നിർമിക്കാനുള്ള രൂപരേഖ തയാറായത്.
ഇപ്പോൾ ചന്തേര ജി.യു.പി സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ബി.ആർ.സിയുടെ ഓഫിസ് അടുത്തുതന്നെ പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നിലവിലുള്ള കെട്ടിടത്തിലേക്ക് മാറും. പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ വടക്കുപടിഞ്ഞാറ് ചെരിവുള്ള ഭാഗവും റോഡും നികത്തിയാണ് പുതിയ കെട്ടിടം നിർമിക്കുക. 80 ലക്ഷംരൂപ ചെലവ് വരുന്നതാണ് സമുച്ചയം.
കെട്ടിട നിർമാണം നടത്താനുദ്ദേശിക്കുന്ന സ്ഥലം എം. രാജഗോപാലൻ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പിലിക്കോട് പഞ്ചായത്ത് പ്രസിഡൻറ് പി.പി. പ്രസന്നകുമാരി, വൈസ് പ്രസിഡൻറ് എ. കൃഷ്ണൻ, അംഗം വി. പ്രദീപൻ, മുൻ പഞ്ചായത്ത് പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറുമായ ടി.വി. ഗോവിന്ദൻ, സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ എ.കെ. സുരേഷ്കുമാർ, ജില്ല പ്രോജക്ട് കോർഡിനേറ്റർ പി. രവീന്ദ്രൻ, പഞ്ചായത്ത് മുൻ പ്രസിഡൻറ് ടി.വി. ശ്രീധരൻ, വിദ്യാഭ്യാസ പ്രവർത്തകൻ സി. രാമകൃഷ്ണൻ, ചെറുവത്തൂർ ബി.പി.സി വി.എസ്. ബിജുരാജ്, പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വിനോദ്, പ്രഥമാധ്യാപിക രേഷ്മ, എം.വി. ചന്ദ്രൻ എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.