റോളർ സ്കേറ്റിങ്ങിലൂടെ കാശ്മീരിലേക്ക് ഗിൽബർട്ടിൻ്റെ വേറിട്ട യാത്ര
text_fieldsചെറുവത്തൂർ: റോളർ സ്കേറ്റിങ്ങിലൂടെ കാശ്മീരിലേക്ക് ഗിൽബർട്ടിൻ്റെത് വേറിട്ട യാത്ര. ഇടുക്കി ഇരുപതേക്കർ സ്വദേശി ഗിൽബർട്ടാണ് റോളർസ്‌കേറ്റിംഗിലൂടെ കാശമീർ യാത്ര തുടങ്ങിയത്. യാത്ര കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിലെത്തി.
90 ദിവസം കൊണ്ട് കാശ്മീരിലെത്തുക എന്നതാണ് ലക്ഷ്യം. ദിവസവും 50 കി.മീ സഞ്ചരിക്കും. പകൽ മാത്രമാണ് യാത്ര. രാത്രി പെട്രോൾ പമ്പിലോ, ആരാധനാലയങ്ങളിലോ തങ്ങും.
യാത്രയെ പ്രണയിക്കുന്ന ഗിൽബർട്ട് വ്യത്യസ്ത പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് റോളർ സ്കേറ്റിംഗ് തിരഞ്ഞെടുത്തത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലിനിടെ പരിശീലിച്ചെടുത്തതാണ് റോളർ സ്കേറ്റിംഗ്. മoഗലാപുരത്തെത്തിയപ്പോൾ ഷൂസിന് കേടുപാട് സംഭവിച്ചു. ഒടുവിൽ നാട്ടിൽ നിന്ന് കൂട്ടുകാർ അയച്ചുകൊടുത്ത 11,000 രൂപ ഉപയോഗിച്ചാണ് കേടുപാട് നീക്കിയത്.
മാതാവ് മോളിയും സഹോദരങ്ങളായ ക്രിസ്റ്റിയും ബെറ്റിയും ഗിൽബർട്ടിൻ്റെ യാത്രക്ക് പ്രോത്സാഹനം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.