മമ്മൂട്ടിയുടെ വാക്കുകൾ കേട്ടു; കുഞ്ഞിരാമന്റെ ആശുപത്രിയിൽ നടൻ വിജയരാഘവനെത്തി
text_fieldsചെറുവത്തൂർ: കൽപണിയിലൂടെ സ്വരുക്കൂട്ടിയ വരുമാനം ഉപയോഗിച്ച് ജന്മനാട്ടിൽ ആശുപത്രി തുടങ്ങിയ കണ്ണംകൈ കുഞ്ഞിരാമനെ കാണാൻ നടൻ വിജയരാഘവനെത്തി. ശനിയാഴ്ച ഉച്ചക്ക് ചെറുവത്തൂർ പൊള്ളയിലെ കെ.കെ.ആർ ജനകീയ ക്ലിനിക്കിൽ കാറിറങ്ങിയ വിജയരാഘവനെ കുഞ്ഞിരാമൻ തന്നെയാണ് ആദ്യം തിരിച്ചറിഞ്ഞത്.
സ്പോർട്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം ശോഭ ബാലനൊപ്പമാണ് വിജയരാഘവൻ എത്തിയത്. ഒരു ടെലിവിഷൻ പരിപാടിയിൽനിന്നാണ് കുഞ്ഞിരാമനെ അനുമോദിച്ച് മമ്മൂട്ടി പറയുന്ന വാക്കുകൾ വിജയരാഘവൻ ശ്രദ്ധിച്ചത്. പിന്നീട് സുഹൃത്തായ ശോഭ ബാലനോട് ആശുപത്രിയും കുഞ്ഞിരാമനെയും കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വെള്ളിയാഴ്ച എത്തിയത്. കുഞ്ഞിരാമനെ ചേർത്തുപിടിച്ച് പാവപ്പെട്ടവർക്കുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ നടൻ പിന്തുണ പ്രഖ്യാപിച്ചു.
നാടകത്തിലും സിനിമയിലുമുൾപ്പെടെ കലയുടെ കണക്ക് തെറ്റാതെ മികവുതെളിയിച്ച കുഞ്ഞിരാമൻ 30 വർഷമായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമാണ് നാട്ടിൽ ഒരു ആശുപത്രി എന്നത്. ചെറുപ്പത്തിലേ കഷ്ടതകൾ മാത്രം നിറഞ്ഞ ജീവിതത്തിൽ ആശുപത്രി ചികിത്സക്ക് വല്ലാതെ ബുദ്ധിമുട്ടിയിരുന്നു കുഞ്ഞിരാമനെന്ന കല്ലുകെട്ടുതൊഴിലാളി. അന്നനുഭവിച്ച വിഷമം പ്രദേശത്തെ സാധാരണക്കാർക്ക് ഉണ്ടായിക്കൂടാ എന്ന ആഗ്രഹമാണ് ആതുരസേവനരം
ഗത്തേക്കിറങ്ങാൻ പ്രേരിപ്പിച്ചത്. ഉപജീവനത്തിനായി ചെങ്കല്ത്തൊഴിലാളിയുടെയും വാര്‍പ്പ് മേസ്ത്രിയുടെയും വേഷമാടിയ കുഞ്ഞിരാമന് മനസ്സില്‍ തിളച്ചുപൊന്തിയ അഭിനയമോഹത്തോടൊപ്പമാണ് ആശുപത്രി എന്ന സ്വപ്നവും കൊണ്ടുനടന്നത്. മുപ്പതോളം നാടകം നിര്‍മിച്ച് അരങ്ങിലെത്തിച്ചശേഷം ‘അരയാകടവിലേക്ക്’ എന്ന സിനിമ നിർമിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ചതും കുഞ്ഞിരാമനാണ്.
സ്വന്തം അധ്വാനത്തിന്റെ ഏറിയ പങ്കും കുഞ്ഞിരാന്‍ ചെലവിട്ടത് നാടകത്തിനാണ്. ഇപ്പോൾ ആശുപത്രിക്കും. കേരള സംഗീത നാടക അക്കാദമിയുടേതടക്കം മികച്ച നടനുള്ള പുരസ്കാരം ഇതുവരെ 37 തവണ കുഞ്ഞിരാമന് ലഭിച്ചിട്ടുണ്ട്. വയോജന ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയ, കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. സച്ചിൻ മാധവിന്റെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമാരുടെ സേവനം മെഡിക്കൽ സെന്ററിലുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റിയും നൂതന ലാബും മെഡിക്കൽ സ്റ്റോറും അടങ്ങിയതാണ് സെന്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.