Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightഇവിടെയുണ്ട്​ ആദ്യ...

ഇവിടെയുണ്ട്​ ആദ്യ തെരഞ്ഞെടുപ്പ് നോട്ടീസ്

text_fields
bookmark_border
ഇവിടെയുണ്ട്​ ആദ്യ തെരഞ്ഞെടുപ്പ് നോട്ടീസ്
cancel
camera_alt

കാസർകോട്ടെ ആദ്യ തെരഞ്ഞെടുപ്പ് നോട്ടീസ്

ചെ​റു​വ​ത്തൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് നോ​ട്ടീ​സ് മാ​ത്രം ഉ​പ​യോ​ഗി​ച്ച ആ​ദ്യ ​തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ഓ​ർ​മ​ക​ൾ മ​ന​സ്സി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​രു​ണ്ട് ഇ​ന്നും കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ. ഇ​ന്ന് നൂ​ത​ന പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ൾ നി​റ​ച്ച് സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും രം​ഗ​ത്ത് സ​ജീ​വ​മാ​കു​മ്പോ​ൾ ഇ​ത്ത​രം നോ​ട്ടീ​സു​ക​ൾ കൗ​തു​ക​മു​ള്ള ച​രി​ത്ര രേ​ഖ​ക​ളാ​യി മാ​റു​ന്നു.

കേ​ര​ള സം​സ്ഥാ​ന രൂ​പ​വ​ത്ക​ര​ണ​ത്തി​ന് ശേ​ഷം 1957 ഫെ​ബ്രു​വ​രി 28നാ​ണ് ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ടു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര​ട​ക്ക​മു​ള്ള നോ​ട്ടീ​സാ​ണ് പോ​ളി​ങ്​ സ്​​റ്റേ​ഷ​ൻ, ക്ര​മ​ന​മ്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി ഓ​രോ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും വീ​ടു​വീ​ടാ​ന്ത​രം എ​ത്തി​ച്ചി​രു​ന്ന​ത്. കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും പ​തി​ച്ച് ആ​ദ്യ​നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യ​ത് ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​യാ​ണ്. അ​രി​വാ​ൾ ക​തി​രാ​യി​രു​ന്നു അ​ട​യാ​ളം.

കാ​സ​ർ​കോ​ട് പാ​ർ​ല​മെൻറ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി എ.​കെ. ഗോ​പാ​ല​ൻ, നീ​ലേ​ശ്വ​രം അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ച്ച ഇ.​എം.​എ​സ്, സം​വ​ര​ണ മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ക​ല്ല​ള​ൻ വൈ​ദ്യ​ർ എ​ന്നി​വ​ർ​ക്ക് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു​ള്ള നോ​ട്ടീ​സ് പ​ഴ​യ ത​ല​മു​റ​ക്കാ​രി​ൽ ഓ​ർ​മ​ക​ളു​ടെ തി​ര​യി​ള​ക്കു​േ​മ്പാ​ൾ പു​തി​യ ത​ല​മു​റ​ക്കാ​രി​ൽ​ അ​ത്​ കൗ​തു​ക​വും പ​ഴ​യ​കാ​ല​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു​മാ​ണ്​ പ​ക​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020
Next Story