കൊൽക്കത്തയിൽ നിന്ന് തൊഴിലാളികളുമായെത്തിയ ബസ് കാലിക്കടവിൽ തടഞ്ഞു
text_fieldsചെറുവത്തൂർ: കൊൽക്കത്തയിൽനിന്ന് തൊഴിലാളികളുമായെത്തിയ ബസ് കാലിക്കടവിൽ തടഞ്ഞു. കൊൽക്കത്തയിൽനിന്ന് 200 കിലോമീറ്റർ ദൂരെയുള്ള കിനാൽ ഗട്ടിയിൽനിന്ന് 48 തൊഴിലാളികളുമായെത്തിയ ബസാണ് കാലിക്കടവ് ടൗണിൽ നാട്ടുകാർ തടഞ്ഞത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിൽ ചെയ്യാൻ എത്തിയവരായിരുന്നു. ഇതിൽ ഒരു സ്ത്രീയും കുട്ടിയുമുണ്ടായിരുന്നു.
പടന്നയിലെ ഏജൻറ് മുഖേന എത്തിച്ച തൊഴിലാളികളെ കാലിക്കടവിൽ ഇറക്കി താമസസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് തടഞ്ഞത്. ടൗണിൽ തൊഴിലാളികൾ ഇറങ്ങി നടന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. തുടർന്ന് ചന്തേര പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. തൊഴിലാളികളെ അവർ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽ വന്ന ബസിൽതന്നെ എത്തിക്കണമെന്നും, 14 ദിവസത്തെ ക്വാറൻറീൻ വേണമെന്നും പൊലീസ് നിർദേശിച്ചു.
എറണാകുളത്തെ ട്രാവൽ ഏജൻസി ഏർപ്പെടുത്തിയ ബസിലാണ് കൊൽക്കത്തയിൽനിന്ന് തൊഴിലാളികളെ കൊണ്ടുവന്നത്. ജില്ല അതിർത്തിയിലെ ചെക്ക്പോസ്റ്റിൽ റിപ്പോർട്ട് ചെയ്യാതെ ബസ് വന്നതും നാട്ടുകാരെ ക്ഷുഭിതരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.