കയ്യൂരിൽ കയാക്കിങ് പാർക്ക് തുടങ്ങി
text_fieldsചെറുവത്തൂർ: കയ്യൂർ വില്ലേജ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ കയ്യൂർ കയാക്കിങ് പാർക്ക് തുടങ്ങി. കയ്യൂർ സർവിസ് സഹകരണ ബാങ്കിനു കീഴിലെ കയ്യൂർ വില്ലേജ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ സംരംഭമായ കയ്യൂർ കയാക്കിങ് പാർക്ക് പാലായി ഷട്ടർ കം ബ്രിഡ്ജിന് സമീപം കൂക്കോട്ടാണ് പ്രവർത്തനമാരംഭിച്ചത്.
കയാക്കിങ് സൗകര്യമാണ് ഇപ്പോൾ ഒരുക്കിയത്. പെഡൽ ബോട്ട്, സഫാരി ബോട്ട് ,കുട്ടികളുടെ പ്ലേ സ്റ്റേഷൻ എന്നിവയും വരും ദിവസങ്ങളിൽ തുടങ്ങും. എല്ലാ ദിവസവും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയാണ് പ്രവർത്തന സമയം. പാർക്കിന്റെ ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലൻ അധ്യക്ഷത വഹിച്ചു.
നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത മുഖ്യാതിഥിയായി. എം. ശാന്ത, കെ. സുധാകരൻ, വി.വി. സതി , എം. പ്രശാന്ത്, ടി. ദാമോദരൻ, കയനി കുഞ്ഞിക്കണ്ണൻ ,എം. ബാലകൃഷണൻ, ദിലീപ് തങ്കച്ചൻ, കെ. രാധാകൃഷ്ണൻ ,ടി.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു. പി. കുഞ്ഞിക്കണ്ണൻ സ്വാഗതവും ശ്രീജിത്ത് രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.