കെ.എസ്.ഇ.ബി വിജിലൻസ് സ്ക്വാഡ് ഒരുവർഷം പിടികൂടിയത് രണ്ടുകോടിയുടെ വൈദ്യുതി മോഷണം
text_fieldsചെറുവത്തൂർ: കെ.എസ്.ഇ.ബി വിജിലൻസ് ആൻഡ് ആൻറി പവർ തെഫ്റ്റ് സ്ക്വാഡ് ഒരുവർഷം പിടികൂടിയത് രണ്ടുകോടിയുടെ വൈദ്യുതി മോഷണം. 308 കേസുകളിലായി രണ്ടുകോടി മൂന്നുലക്ഷത്തി ഇരുപത്തിയെട്ടായിരത്തി 120 രൂപയാണ് പിഴ ചുമത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 252 കേസുകളിൽ 1,27,85,270 രൂപയായിരുന്നു പിഴ ചുമത്തിയത്. മീറ്ററിൽ യൂനിറ്റ് രേഖപ്പെടുത്താത്ത വിധവും ലൈനിൽനിന്നും നേരിട്ടുമാണ് വൈദ്യുതി മോഷണം നടത്തുന്നത്.
രാത്രി കാലത്ത് നടത്തുന്ന മോഷണം പ്രധാനമായും കാസർകോടിന് വടക്കാണ് നടക്കുന്നത്. ഏറെ സാഹസപ്പെട്ടാണ് ഭൂരിഭാഗം മോഷണവും പിടികൂടിയത്. കാസർകോട് എ.പി.ടി.എസ് യൂനിറ്റ് രാത്രികാല പരിശോധന നടത്തിയാണ് വൈദ്യുതി മോഷണം പിടികൂടിയത്.
അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് വൈദ്യുതി മോഷണങ്ങൾ പിടികൂടിയത്. വൈദ്യുതി മോഷണമോ ദുരുപയോഗമോ ശ്രദ്ധയിൽപെട്ടാൽ 9446008143, 9446008173 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഉപ്പളയിൽ കെ.എസ്.ഇ.ബി വിജിലൻസ് ആൻഡ് ആൻറി പവർ തെഫ്റ്റ് സ്ക്വാഡ് പിടികൂടിയ വൈദ്യുതി മോഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.