കെ.എസ്.ടി.എ വീട് നിർമിച്ചുനൽകി
text_fieldsചെറുവത്തൂർ: ചീമേനി വണ്ണാത്തിക്കാനത്തെ ബീന സെബാസ്റ്റ്യനും മക്കൾക്കും ഇനി കെ.എസ്.ടി.എ നിർമിച്ച വീട്. 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ ഭാഗമായാണ് ജില്ല കമ്മിറ്റി ഈ കുടുംബത്തിന് വീട് നിർമിച്ചത്. ബീനയും വിദ്യാർഥികളായ മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിെന്റ നിർധനാവസ്ഥ പരിഗണിച്ചാണ് വീടിനായി ഈ കുടുംബത്തെ തിരഞ്ഞെടുത്തത്.
ബീനയുടെ ഭർത്താവ് അസുഖം ബാധിച്ച് മരിക്കുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള ബീനക്ക് മറ്റു ജോലികളൊന്നും ചെയ്യാനും സാധിക്കില്ല. കുടുംബത്തിെന്റ ഉപജീവനവും മക്കളുടെ വിദ്യാഭ്യാസവും നടത്തേണ്ടതിനാൽ പുതിയൊരു വീട് എന്നത് സ്വപ്നങ്ങളിൽ മാത്രമാണുണ്ടായിരുന്നത്. ഈ കുടുംബെത്ത സഹായിക്കാൻ കെ.എസ്.ടി.എ മുന്നോട്ടുവരുകയായിരുന്നു. കൊടക്കാട് കേളപ്പജി, കയ്യൂർ ജി.വി.എച്ച്.എസ്.എസ്, പാടിക്കീൽ ഗവ.യു.പി സ്കൂൾ എന്നീ പൊതു വിദ്യാലയങ്ങളിലാണ് മൂന്ന് കുട്ടികൾ പഠിക്കുന്നത്.
ഒമ്പതു ലക്ഷം രൂപ ചെലവഴിച്ചാണ് വീട് പൂർത്തീകരിച്ചത്. അധ്യാപകരിൽനിന്നും പൂർവാധ്യാപകരിൽ നിന്നുമാണ് വീട് നിർമിക്കാനുള്ള തുക സമാഹരിച്ചത്. ജില്ല പ്രസിഡൻറ് എ.ആർ. വിജയകുമാർ ചെയർമാനും ജില്ല ജോയൻറ് സെക്രട്ടറി എം.ഇ. ചന്ദ്രാംഗദൻ കൺവീനറുമായ നിർമാണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി പൂർത്തീകരിച്ചത്.
താക്കോൽദാനം 14ന് പകൽ മൂന്നിന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.