എൽ.പി, യു.പി റാങ്ക് പട്ടിക വിപുലീകരിക്കില്ല
text_fieldsചെറുവത്തൂർ: സംസ്ഥാനത്തെ 14 ജില്ലകളിലുമായി പ്രസിദ്ധീകരിച്ച എൽ.പി, യു.പി റാങ്ക് പട്ടികകൾ വിപുലീകരിക്കില്ല. പുതിയ പരീക്ഷ യു.പി നവംബർ ഏഴിനും എൽ.പി നവംബർ 24നും നടക്കും. ഒഴിവുകൾക്ക് ആനുപാതികമായി ഉദ്യോഗാർഥികളെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ട്രൈബ്യൂണൽ പി.എസ്.സിയോട് നിർദേശിച്ചിരുന്നു.
ചില റാങ്ക് ലിസ്റ്റുകൾ മാത്രം എടുത്ത് വിപുലീകരിക്കുക എന്നത് ചട്ടലംഘനമാണെന്നതിനാൽ റാങ്ക് പട്ടിക വിപുലീകരിക്കില്ലെന്ന് പി.എസ്.സി വ്യക്തമാക്കിക്കഴിഞ്ഞു.14 ജില്ലകളിലേക്കുമുള്ള യു.പി പരീക്ഷ നവംബർ ഏഴിനാണ് നടക്കുക. ടെറ്റ് യോഗ്യത നേടിയവർക്ക് മാത്രമേ ഇത്തവണ പ്രൈമറി അധ്യാപക പരീക്ഷ എഴുതാൻ സാധിക്കൂ. കഴിഞ്ഞ തവണത്തെ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത്തവണ റാങ്ക് പട്ടിക വിപുലീകരിക്കും.
മൂന്നുവർഷത്തെ കാലാവധിയും റാങ്ക് പട്ടികക്ക് അനുവദിക്കും. നിരവധി അധ്യാപകർ 2021 മുതൽ 2023 വരെ വിരമിക്കുമെന്നതിനാൽ വൻ ഒഴിവുകളാണ് ഉണ്ടാവുക. നവംബർ 24നാണ് എൽ.പി പരീക്ഷ നടക്കുക. 2021 ജൂലൈ മാസത്തോടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് പി.എസ്.സി. നിലവിൽ റാങ്ക് പട്ടിക റദ്ദായ ജില്ലകളിൽ അടുത്ത അധ്യയന വർഷത്തിൽതന്നെ നിയമനം നൽകുന്ന വിധത്തിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.