കയ്യൂർ ചീമേനി പഞ്ചായത്തിൽ കണ്ടൽകാട് പദ്ധതിക്ക് തുടക്കം
text_fieldsചെറുവത്തൂർ: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വാട്ടർ സെക്യൂരിറ്റി ആൻഡ് ക്ലൈമറ്റ് അഡാപ്റ്റേഷന്റെയും ആഭിമുഖ്യത്തിൽ കയ്യൂർ ചീമേനി പഞ്ചായത്തിൽ 5000 കണ്ടൽചെടികൾ വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന എം. ശാന്ത നിർവഹിച്ചു. കൂക്കൈ ബണ്ട് പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് മെംബർ എൻ.വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ദിവാകരൻ നീലേശ്വരത്തിന്റെ ജീവനം പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി. ശശിധരൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ.ജി. അജിത്ത് കുമാർ, സയന്റിസ്റ്റ് എസ്. സജിൻ, ദിവാകരൻ നീലേശ്വരം, പി.വി. ഗിരീഷ്, എം. അമ്പാടി, എ.വി. ആതിര, പി. നവീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.