വീടും അംഗൻവാടിയും ചിത്രങ്ങളാൽ മിനുക്കി മീനാക്ഷി
text_fieldsചെറുവത്തൂർ: കോവിഡിനെ വർണങ്ങളാൽ പ്രതിരോധിക്കുകയാണ് മീനാക്ഷി. കോവിഡിനെ തുടർന്ന് വിദ്യാലയം അടഞ്ഞപ്പോൾ സ്വന്തം വീടും സമീപത്തെ അംഗൻവാടിയും വർണക്കൂട്ടുകളാൽ മനോഹരമാക്കിയത്. കൊടക്കാട് ഓലാട്ടെ മീനാക്ഷിയെന്ന ഏഴാം ക്ലാസുകാരിയാണ്. പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്.
നന്നേ ചെറുപ്പത്തിൽ തന്നെ ചിത്രകലയോട് ആഭിമുഖ്യം പുലർത്തിയ ഇൗമിടുക്കി ഇതിനകം ഒട്ടേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കൊടക്കാട് ഓലാട്ടെ 94ാം നമ്പർ അംഗൻവാടിയിൽ ചുവർചിത്രം വരച്ച് കുഞ്ഞുമക്കൾക്ക് ശിശു സൗഹൃദ അന്തരീക്ഷം ഒരുക്കിയതാണ് കോവിഡ് കാലത്തെ ആദ്യ ചുവടുവെപ്പ്. തുടർന്ന് തെൻറ വീട്ടു ചുവരും വിദ്യാലയങ്ങൾ പോലെ കഥാപാത്രങ്ങളെ കൊണ്ട് സമ്പന്നമാക്കി. എൽ.എസ്.എസ് പരീക്ഷയിലെ ഉന്നത വിജയം നേടിയിട്ടുണ്ട്. ഒപ്പം കായിക രംഗത്തും പ്രതിഭ തെളിയിച്ച ഈ മിടുക്കി കരാട്ടെ ബ്ലാക്ക് ബെൽറ്റും സ്വന്തമാക്കി.
കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം ബാലവേദിയുടെ സജീവ പ്രവർത്തകയാണ്. ക്രൈംബ്രാഞ്ച് സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.പി. മഹേഷിെൻറയും ശാലിനിയുടെയും മകളാണ്. ഏക സഹോദരി പൗർണമിയും ചിത്രം വരയിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.