‘മിഠായിത്തെരുവ്’ മികച്ച നാടകം
text_fieldsചെറുവത്തൂർ: മാണിയാട്ട് കോറസ് കലാസമിതി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച 11ാമത് എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രഫഷനൽ നാടകമത്സരത്തിൽ മികച്ച നാടകമായി കോഴിക്കോട് രംഗഭാഷയുടെ ‘മിഠായിത്തെരുവ്’ തിരഞ്ഞെടുത്തു.
കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനമാണ് മികച്ച രണ്ടാമത്തെ നാടകം. മികച്ച സംവിധായകനായി മിഠായിത്തെരുവ്, ഉത്തമന്റെ സങ്കീർത്തനം എന്നിവയുടെ സംവിധായകനായ രാജീവൻ മമ്മിളിയെ തിരഞ്ഞെടുത്തു. പ്രദീപ്കുമാർ കാവുന്തറയാണ് മികച്ച നാടക രചയിതാവ്.
മികച്ച നടനായി മിഠായിത്തെരുവിലെ അഭിനയത്തിന് കലവൂർ ശ്രീലനെയും മികച്ച നടിയായി അനന്തരത്തിലെ അഭിനയത്തിന് ജൂലി ബിനുവിനെയും തിരഞ്ഞെടുത്തു. ദീപനിയന്ത്രണം ലാൽ കൊട്ടാരക്കര, ഹാസ്യനടൻ ആലപ്പി പൊന്നപ്പൻ, സംഗീതം ഉദയകുമാർ അഞ്ചൽ, രംഗപടം സുജാതൻ, സഹനടൻ ചൂനാട് ശശി, റഷീദ് അഹമ്മദ്, സഹനടി ജയശ്രീ മധുക്കുട്ടൻ, സ്പെഷൽ ജൂറി അഭിനവ് ഒഞ്ചിയം, രാജി എന്നിവരെയും തിരഞ്ഞെടുത്തു.
ജനപ്രിയനാടകം മിഠായിത്തെരുവാണ്. വിജയികൾക്ക് ഇ.പി. ജയരാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കലാഭവൻ ഷാജോൺ, വിജയരാഘവൻ എന്നിവർ വിശിഷ്ടാതിഥികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.