ആശ്വാസമേകാൻ മുരളിയുടെ വാഹന ചലഞ്ച്
text_fieldsചെറുവത്തൂർ: പിലിക്കോട് ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ നടന്നുവരുന്ന കോവിഡ് ജാഗ്രതാ പ്രവർത്തനങ്ങൾക്ക് സഹായമേകാൻ വാഹനചലഞ്ച് ഏറ്റെടുത്ത് മുരളി. കോവിഡ് രോഗികളെ ആശുപത്രിയിലേക്കും തിരിച്ചും എത്തിക്കാൻ തെൻറ ഉപജീവനമാർഗമായ ഓട്ടോയെ വിട്ടുകൊടുത്താണ് പിലിക്കോട് തോട്ടം ഗേറ്റിലെ ഓട്ടോ ഡ്രൈവറായ മുരളി മാതൃകയായത്.
കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ വാഹനങ്ങളുടെ കുറവ് അനുഭവിച്ചുവരുകയാണ്. വെള്ളച്ചാൽ മോഡൽ െറസിഡൻഷ്യൽ സ്കൂളിൽ സജ്ജീകരിച്ച ഡൊമിസിലറി സെൻററിലേക്കും വാക്സിൻ സെൻററുകളിലേക്കും പരിശോധന കേന്ദ്രങ്ങളിലേക്കും മറ്റുമായി രോഗികളെ എത്തിക്കുന്നതിനായാണ് മുരളിതന്നെ ഓട്ടോറിക്ഷ വിട്ടുനൽകിയത്. തെൻറ സേവനവും തികച്ചും സൗജന്യമായി നൽകാൻ തയാറാണെന്ന് അറിയിച്ചുകൊണ്ട് സ്വയം വളൻറിയറായി മുന്നോട്ടുവന്നിരിക്കുകയാണ് ഇദ്ദേഹം.
പിലിക്കോട് വയൽ സ്വദേശിയാണ് എം. മുരളി. ഇനിയുള്ള നാളുകളിൽ മുരളിയുടെ വാഹനം പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലൂടെ രോഗികൾക്ക് ആശ്വാസം പകരും. ഓട്ടോ തൊഴിലാളി യൂനിയൻ സി .ഐ.ടി.യു തോട്ടംഗേറ്റ് യൂനിറ്റ് സെക്രട്ടറിയാണ് ഇദ്ദേഹം. ക
ഴിഞ്ഞ തെരഞ്ഞെടുപ്പു നാളിൽ എൽ.ഡി.എഫ് സ്ഥാനാർഥി രാജഗോപാലെൻറ വിജയത്തിനായി ഓട്ടോറിക്ഷയുടെ സേവനം മുഴുവൻ സമയവും സൗജന്യമായി നൽകിയിരുന്നു. മുരളിയുടെ ത്യാഗസന്നദ്ധതയെ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. പ്രസന്നകുമാരിയും വാർഡ് മെംബർ കെ. ഭജിത്തും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.