നിലമംഗലത്തെ 'സുപ്രീം കോടതി'യിൽ വീണ്ടും തിരക്ക്
text_fieldsചെറുവത്തൂർ: ഏത് പ്രശ്നമായാലും പരാതിക്കാരനും എതിർകക്ഷിക്കും പ്രശ്നങ്ങളില്ലാതെ രമ്യമായി പരിഹരിച്ച് നിലമംഗലത്തെ 'സുപ്രീം കോടതി'. എല്ലാ മാസവും സംക്രമ ദിനത്തിൽ നെല്ലിക്കാതുരുത്തി കഴകം നിലമംഗലം ഭഗവതി ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരനടയിലാണ് ഈ നാട്ടുകോടതി ചേരുന്നത്. എല്ലാ പ്രശ്നങ്ങൾക്കും തീർപ്പുകൽപിക്കുന്ന ഈ കോടതി തീയ സമുദായാംഗങ്ങളുടെ സുപ്രീം കോടതി തന്നെയാണ്. കോവിഡിനെ തുടർന്ന് കേസുകൾ കുറഞ്ഞെങ്കിലും ഇപ്പോൾ വീണ്ടും സജീവമായി.
കഴിഞ്ഞ ദിവസം നാല് പ്രശ്നങ്ങൾക്ക് ഇവിടെനിന്ന് പരിഹാരമായി. പൊലീസ് സ്റ്റേഷനും കോടതിയും വക്കീലുമൊന്നുമില്ലാതിരുന്ന കാലത്ത് പ്രശ്നങ്ങൾ പരിഹരിച്ച ഈ നാട്ടുകോടതി ഇന്നും സജീവമാണ്. ആരെങ്കിലും പ്രശ്നം ഉന്നയിച്ചാൽ കൂട്ടായിക്കാരൻ അത് കേട്ട് അച്ഛന്മാരെ ധരിപ്പിക്കും. ഒടുവിൽ നാന്തകം അച്ഛൻ തീർപ്പുകൽപിക്കും. 4500ഓളം കുടുംബങ്ങളുടെയും 31 പ്രാദേശിക സമിതികളുടെയും 8000 വാല്യക്കാരുടെയും പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നുണ്ട് ഈ കോടതി. ചെറുവത്തൂർ,പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിലെയും നീലേശ്വരം നഗരസഭയിലെയും ഒരുവിഭാഗം താമസക്കാർ ഈ കോടതിയെ സമീപിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.