കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പുതിയ കെട്ടിടങ്ങള്‍ ഇന്ന് തുറക്കും
text_fieldsചെറുവത്തൂർ: തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 5.05 കോടിരൂപ ചെലവഴിച്ച് നിർമിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തിങ്കളാഴ്ച നാടിന് സമർപ്പിക്കും. തൈക്കടപ്പുറം, തുരുത്തി, ഉടുമ്പുംതല കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുതുതായി നിർമിച്ച കെട്ടിടങ്ങള്‍ ആരോഗ്യ മന്ത്രി വീണാജോർജ് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം ചെയ്യുക.
നീലേശ്വരം മുനിസിപ്പാലിറ്റിയിലെ തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 1.30 കോടിരൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടത്തിന് 429.58 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്ന് ഒ.പി റൂം, ഒബ്സർവേഷൻ റൂം, ലാബ്, നഴ്സിങ് സ്റ്റേഷൻ, ഫാർമസി, ഇമ്യൂണൈസേഷൻ റൂം, ശുചിമുറി തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ചെറുവത്തൂർ പഞ്ചായത്തിൽ ഉൾപ്പെട്ട തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് രണ്ടു കോടി രൂപ വിനിയോഗിച്ച് 860.16 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഇരുനിലകളിലായി നിർമിച്ച കെട്ടിടത്തില്‍ നാല് ഒ.പി റൂം, എക്സ്റേ റൂം, കാഷ്വാലിറ്റി, ലാബ്, നഴ്സിങ് സ്റ്റേഷൻ, ഫാർമസി, ഡ്രസിങ് റൂം, വാർഡ്, ശുചിമുറി തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഉടുമ്പുംതല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 1.75 കോടി രൂപ വിനിയോഗിച്ച് നിർമിച്ച കെട്ടിടത്തിന് 523.34 ചതുരശ്ര മീറ്റർ വിസ്തൃതിയാണുള്ളത്.
മൂന്ന് ഒ.പി റൂം, നഴ്സിങ് സ്റ്റേഷൻ, ഇഞ്ചക്ഷൻ റൂം, സ്റ്റോർ റൂം, ഫാർമസി, ഡ്രസിങ് റൂം, ഒബ്സർവേറ്ററി റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.