രാമഞ്ചിറയിൽ പുതിയ ഷട്ടർ പണിയും; കൃഷി അഭിവൃദ്ധിപ്പെടും
text_fieldsചെറുവത്തൂർ: കിഫ്ബി ഫണ്ട് ഉപയോഗിച്ച് കാസർകോട് ജില്ലയിലെ രാമൻചിറയിൽ പണിയുന്ന പാലത്തിനൊപ്പം പുതിയ ഷട്ടറുകളും നിർമിക്കും. ഇതോടെ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നുവെന്ന പരാതിക്ക് പരിഹാരമാകും.
അമ്പത് വർത്തിലധികം പഴക്കമുള്ളതാണ് ഈ അണക്കെട്ട്. ചെറുവത്തൂരിനെയും കയ്യൂർ -ചീമേനിയെയും ബന്ധിപ്പിച്ച് തേജസ്വിനി പുഴക്ക് കുറുകെയാണ് അണക്കെട്ട്. കയ്യൂർ ചീമേനി, ചെറുവത്തൂർ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് അണക്കെട്ട് നിർമിച്ചിരുന്നത്.എന്നാൽ കാലപ്പഴക്കത്തിനാൽ ഷട്ടറുകളുടെ പലകയെല്ലാം ദ്രവിച്ച് നശിച്ച നിലയിലാണ്.
ആദ്യകാലങ്ങളിൽ പഞ്ചായത്തും പാഠശേഖര സമിതികളും ചേർന്നാണ് അണക്കെട്ടിനെ സംരക്ഷിച്ചിരുന്നത്. കാലക്രമേണ മരം കൊണ്ടുണ്ടാക്കിയ ഷട്ടറുകൾ നശിക്കുകയും ചെക്ക്‌ഡാം ഉൾപെടെയുള്ളവ പ്രവർത്തന രഹിതമാവുകയും ചെയ്‌തു. ഇതിന്‍റെ ഭാഗമായാണ് ഉപ്പുവെള്ള നിരോധിത അണക്കെട്ട് പുനരുദ്ധീകരിക്കാൻ നടപടികൾ സ്വീകരിച്ചത്.
ആധുനിക രീതിയിലുള്ള ഷട്ടറുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയാണ് ഇത് നവീകരിക്കുക. ഷട്ടറിന്‍റെ നവീകരണം പൂർത്തിയാകുന്നതോടെ കൃഷിയിടങ്ങളിലേക്കുള്ള ഉപ്പുവെള്ളം കയറുന്നതിനുള്ള ശാശ്വത പരിഹാരമാകും. ഭരണാനുമതി ലഭിച്ചതോടെ തുടർ നടപടികൾ സ്വീകരിച്ച് പ്രവൃത്തി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.