പാർക്കിങ് സൗകര്യമില്ല; റെയിൽവേക്ക് ചെറുവത്തൂരിനോട് അവഗണന
text_fieldsചെറുവത്തൂർ: വികസന കാര്യത്തിൽ റെയിൽവേ അധികൃതർക്ക് ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലും തികഞ്ഞ അവഗണന. ആദർശ് സ്റ്റേഷനായി ഉയർത്തിയ ജില്ലയിലെതന്നെ ഏറ്റവും പഴക്കം ചെന്ന പ്രധാന സ്റ്റേഷനുകളിലൊന്നാണിത്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണിവിടം.ദിവസേന നൂറുകണക്കിന് യാത്രക്കാർ എത്തുന്ന സ്റ്റേഷനാണ് ചെറുവത്തൂർ. ഇവിടെയെത്തുന്നവർക്ക് വാഹന പാർക്കിങ് സൗകര്യമില്ല. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തുള്ള മരങ്ങൾക്കിടയിലും റോഡരികിലുമാണ് നിലവിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
റെയിൽവേയുടെ സ്ഥലം സ്റ്റേഷന് തൊട്ടടുത്തുണ്ടെങ്കിലും പാർക്കിങ് സൗകര്യം ഒരുക്കിയിട്ടില്ല. പി. കരുണാകരൻ എം.പിയായിരുന്ന സമയത്ത് പാർക്കിങ്ങിനായി പ്രൊപ്പോസൽ നൽകിയിരുന്നു. എന്നാൽ തുടർനടപടികൾ ഉണ്ടായില്ല. നിരവധി യാത്രക്കാരെത്തുന്ന സ്റ്റേഷനിൽ പരശുറാം എക്സ്പ്രസിനും മംഗളക്കും സ്റ്റോപ്പ് അനുവദിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.