ഒറ്റയാൾ പ്രചാരണവുമായി ചെഗുവേര രാജൻ സൈക്കിൾ ചുവപ്പുകൊണ്ട്
text_fieldsചെറുവത്തൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചന്നു മുതലല്ല, കഴിഞ്ഞ മുപ്പത് വർഷമായി ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുകയാണ് രാജൻ. പിലിക്കോട് പുത്തിലോട്ട് സ്വദേശിയായ രാജൻ ചെഗുവേര രാജൻ എന്നു പറഞ്ഞാൽ എല്ലാവർക്കും സുപരിചിതനാണ്. തന്റെ സൈക്കിൾ ചുവപ്പുകൊണ്ട് അലങ്കരിച്ചാണ് മൂന്ന് പതിറ്റാണ്ടായി പ്രയാണം തുടരുന്നത്. ഇ.എം.എസ്, നായനാർ, വി.എസ്, പിണറായി, പി. ജയരാജൻ എന്നീ നേതാക്കളുടെ ഫോട്ടോകൾ സൈക്കിളിൽ പതിച്ചിട്ടുമുണ്ട്. പാർട്ടിയുടെ ഏത് പരിപാടിയാണെങ്കിലും രാജെൻറ സാന്നിധ്യം ഉണ്ടാകും. കാസർകോടിയും കണ്ണൂരിനും ഇടയിലുള്ള എല്ലാ പരിപാടികളിലും സ്വന്തം സൈക്കിൾ ചവിട്ടിയാണ് രാജൻ എത്തുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ എം.വി. ബാലകൃഷ്ണെൻറ ഫോട്ടോയും ചിഹ്നവും സൈക്കിൾ പതിച്ചാണ് സഞ്ചാരം. കാണുന്നവരോടെല്ലാം സ്വന്തം സ്ഥാനാർഥിക്ക് വേണ്ടി വോട്ടു തേടും. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മുടങ്ങാതെ അടുത്ത തെരഞ്ഞെടുപ്പിനുള്ള രാജന്റെ പ്രചാരണം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.