ചെറുവത്തൂരിലെ പരശുറാം സ്റ്റോപ്: അവകാശവാദങ്ങളുമായി നിരവധി പേർ
text_fieldsചെറുവത്തൂർ: ചെറുവത്തൂരിൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ചത് സംബന്ധിച്ച് അവകാശവാദങ്ങളുമായി നിരവധി പേർ രംഗത്ത്. കൃത്യമായ ഇടപെടലുകൾ നടത്തി ട്രെയ്നിന് സ്റ്റോപ് അനുവദിച്ചതിന് പിന്നിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയാണെന്ന് കാണിച്ച് അഭിവാദ്യങ്ങൾ നേർന്നുള്ള പോസ്റ്ററുകളാണ് നവ മാധ്യമങ്ങളിൽ നിറഞ്ഞത്. ഇതുവരെ ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത ഒരു എം.പിക്കും ചെയ്യാൻ സാധിക്കാത്തതാണ് ഉണ്ണിത്താൻ ചെയ്തതെന്നാണ് യു.ഡി.എഫ് നേതാക്കളുടെ അവകാശവാദം. എന്നാൽ മുൻ എം.പി പി. കരുണാകരൻ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളെ തുടർന്നാണ് സ്റ്റോപ് അനുവദിച്ചതെന്നാണ് സി.പി.എം പ്രവർത്തകർ പറയുന്നത്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി രൂപവത്കരിച്ച കർമസമിതിയുടെ സമരങ്ങളും സ്റ്റോപ് അനുവദിക്കാൻ കാരണമായെന്ന് കരുതുന്നവരുമുണ്ട്.
ഏതായാലും ഏറെ നാളത്തെ മുറവിളിക്ക് ശേഷം പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചുവെന്ന വാർത്ത നാട്ടുകാരിലുണ്ടാക്കിയ സന്തോഷം വളരെ വലുതാണ്. ഇത്രനാളും മംഗളൂരുവിലേക്കും തിരുവനന്തപുരത്തെക്കും എത്തിച്ചേരാൻ പയ്യന്നൂർ, നീലേശ്വരം റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കേണ്ടിയിരുന്നത്. ഈ സാഹചര്യത്തിൽ പുതിയ ട്രെയിൻ സ്റ്റോപ് ഏറെ ഗുണകരമാകും. ഒപ്പം പിലിക്കോട്, കയ്യൂർ-ചീമേനി, കരിവെള്ളൂർ - പെരളം, വലിയപറമ്പ്, പടന്ന എന്നീ പഞ്ചായത്തുകളിലെ നൂറുകണക്കിന് യാത്രക്കാർക്കും ഏറെ ഉപകാരപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.