വാക്സിനായി ജനം നെട്ടോട്ടത്തിൽ
text_fieldsചെറുവത്തൂർ: കോവിഡിനെതിരെ വാക്സിനേഷൻ നടത്താനായി ജനം നെട്ടോട്ടത്തിൽ. രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ് മണിക്കൂറുകളോളം ആളുകളെ 'കളിപ്പിക്കുകയാണ്'. ഇതിൽ രജിസ്റ്റർ ചെയ്താൽതന്നെ വാക്സിനേഷനുള്ള തീയതി ലഭിക്കുന്നുമില്ല.
18 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് നിലവിൽ രജിസ്റ്റർ ചെയ്യുന്നത്. 45 വയസ്സിന് മുകളിലുള്ളവർ ആദ്യ വാക്സിൻ എടുത്തശേഷം രണ്ടാമത്തേത് എടുക്കുന്നതിനാണ് പരക്കം പായുന്നത്. രണ്ടാമത്തെ ഡോസ് കുത്തിവെക്കാൻ രജിസ്ട്രേഷൻ വേണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്.
എന്നാൽ വാക്സിൻ സ്റ്റോക്ക് സംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ ലഭിക്കുന്നുമില്ല. ഇതിനെ തുടർന്ന് ഓരോ സെൻററുകളിലേക്കും പരക്കം പായുകയാണ് ജനങ്ങൾ. ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരുന്നുണ്ടെന്നറിഞ്ഞ് നൂറുകണക്കിന്ന് ആളുകളാണ് വെള്ളിയാഴ്ച എത്തിയത്.
ശനിയാഴ്ച മുതൽ ലോക് ഡൗൺ ആണെന്നതും ജനപ്പെരുപ്പം വർധിക്കാൻ കാരണമായി. എന്നാൽ എത്തിച്ചേർന്ന മുഴുവനാളുകൾക്കും വാക്സിൻ നൽകാൻ മരുന്ന് തികഞ്ഞില്ല. ഇതിനെ തുടർന്ന് മണിക്കൂറുകളോളം കാത്തുനിന്ന് നിരവധിപേർ മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.