പിലിക്കോട്ടെ കൃഷിക്ക് ഇപ്പോഴുമുണ്ട് ഏത്താംകൊട്ടയും ഉവ്വേണിയും
text_fieldsചെറുവത്തൂർ: പരമ്പരാഗത കൃഷിരീതി കൈവിടാതെ പിലിക്കോട് ഗ്രാമം. നാടെങ്ങും പുത്തൻ യന്ത്രസാമഗ്രികൾ വയലേലകളിൽ ഇടംനേടിയപ്പൊഴും പഴയ തലമുറ മുറുകെ പിടിച്ച കൃഷിരീതി കൈവിടാതെ പിന്തുടരുന്നത് പിലിക്കോട് കണ്ണങ്കൈ പ്രദേശത്തെ കർഷകരാണ്. മൂന്നാംവിള കൃഷിക്കായി ഏത്താംകൊട്ട ഉപയോഗിച്ച് വെള്ളം തേവുന്ന കാഴ്ചയാണെങ്ങും.
പത്തോളം ഉവ്വേണികളാണ് കണ്ണങ്കൈ വയലിൽ ഇപ്പോഴുള്ളത്. രാവിലെയും വൈകുന്നേരവും വെള്ളം തേവുന്ന കാഴ്ചകൾ നിറയും. യന്ത്രങ്ങളെ മണ്ണ് തൊടീക്കാതെ അധ്വാനിക്കാൻ താല്പര്യമുള്ള ഒരുകൂട്ടം മനുഷ്യർ നിറയുന്ന സ്ഥലംകൂടിയാണ് കണ്ണങ്കൈ പ്രദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.