അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന്: തിരുമുമ്പ് പ്രതിമയിലെ നാഗവും പുറ്റും നീക്കി
text_fieldsചെറുവത്തൂർ: പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിർമിച്ച തിരുമുമ്പ് പ്രതിമയിലെ നാഗവും പുറ്റും നീക്കംചെയ്തു. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നുവെന്ന ശക്തമായ പ്രതിഷേധത്തെ തുടർന്നാണിത്.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് ടി.എസ്. തിരുമുമ്പ് ഭവനത്തിനടുത്തായി തിരുമുമ്പിെന്റ പ്രതിമ നിർമിച്ചത്. പ്രതിമയുമായി ബന്ധിച്ച് നാഗവും പുറ്റും നിർമിച്ചിരുന്നു. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതാണിവയെന്നും തിരുമുമ്പുമായി ഒരു ബന്ധമില്ലാത്തതാണിവയെന്നും പറഞ്ഞ് നാട്ടിൽ പ്രതിഷേധം ഉയർന്നു. ഇതിനെ തുടർന്ന് കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ നാഗവും പുറ്റും നീക്കം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.