തരിശുഭൂമിയായിക്കിടന്ന പാടത്ത് ഒന്നര എക്കറോളം വിളഞ്ഞത് നെയ്ച്ചോർ അരി
text_fieldsചെറുവത്തൂർ: പൂർണമായും തരിശുഭൂമിയായിക്കിടന്ന കരക്കേരുപാടത്ത് ഒന്നര എക്കറോളം വിളഞ്ഞത് നെയ്ച്ചോർ അരി. കുട്ടിക്കാലം തൊട്ട് പകർന്നുകിട്ടിയ പൈതൃക കൃഷിരീതിയോടൊപ്പം മധു തേൻറതായ അറിവുകൾ സമന്വയിപ്പിച്ചപ്പോൾ ജീരകശാലയുടെ സുഗന്ധം പരിസരത്തെങ്ങും പരക്കുകയാണിപ്പോൾ.
ഓരോ തവണയും കൃഷിയിൽ പരീക്ഷണങ്ങൾ നടത്തുന്ന മധു കഴിഞ്ഞ വർഷം ഔഷധ പ്രാധാന്യമുള്ള നെല്ലിനമായ രക്തശാലിയാണ് വിളയിച്ചെടുത്തത്. ലോക്ഡൗൺ കാലയളവിൽ കണിവെള്ളരി കൃഷി ചെയ്തപ്പോഴും നൂറു മേനിയായിരുന്നു വിളവ്.
മണ്ണറിഞ്ഞ് വിളവിറക്കിയാൽ മനസ്സറിഞ്ഞ് വിളവ് നൽകുമെന്നതാണ് മധുവിെൻറ അനുഭവപാഠം. ജോലിക്ക് പോകുന്നതിനുമുമ്പ് അതിരാവിലെയും മടങ്ങിയെത്തിയ ശേഷവും ഒഴിവു ദിവസങ്ങളിൽ മുഴുവൻ സമയവും കൃഷി പരിപാലനത്തിൽ മാത്രമാണ് മധുവിെൻറ ശ്രദ്ധ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.