ബോംബ് പൊട്ടിയപ്പോൾ ആദ്യമൊന്ന് പതറി; ദുരിതക്കടൽ താണ്ടി ഒടുവിൽ ഷക്കീർ വീടണഞ്ഞു
text_fieldsചെറുവത്തൂർ: യുദ്ധമുഖത്തുനിന്ന് ദുരിതക്കടൽ താണ്ടി ഒടുവിൽ ഷക്കീർ വീടണഞ്ഞു. പരമാവധി പേർക്ക് നിരവധി സഹായങ്ങൾ നൽകിയാണ് പിലിക്കോട് കാലിക്കടവ് സ്വദേശിയായ ഷക്കീർ അസീസ് യുക്രെയ്നിൽനിന്ന് സ്വന്തം വീട്ടിലെത്തിയത്.
ബങ്കറുകളിൽ സീനിയർ വിദ്യാർഥികൾ ജൂനിയേഴ്സിന് പരമാവധി സഹായം എത്തിച്ചു കൊടുക്കാൻ തീരുമാനിച്ചപ്പോൾ സാധനങ്ങൾ വാങ്ങാനും മറ്റും പലതവണയാണ് ഷക്കീർ പുറത്തിറങ്ങിയത്. കഴിഞ്ഞ 25ന് കൺമുന്നിൽ ബോംബ് പൊട്ടിയപ്പോൾ ആദ്യമൊന്ന് പതറിയെങ്കിലും ധൈര്യത്തോടെ നീങ്ങിയാൽ മാത്രമേ രക്ഷപ്പെടാനാവൂ എന്ന് തിരിച്ചറിഞ്ഞു.
യുദ്ധഭൂമിയായ ഖാർകിവിൽ ഖായ് യൂനിവേഴ്സിറ്റിക്ക് കീഴിൽ മൂന്നാം വർഷ ഏറോസ്പേസ് എൻജിനീയറിങ് വിദ്യാർഥിയാണ് ഷക്കീർ. പിലിക്കോട് കാലിക്കടവിലെ അസീസ് ഹാജിയുടേയും മൈമൂനത്ത് കാരയലിന്റെയും മകനാണ്. മെട്രോ ട്രെയിനിൽ കയറിയാണ് ലെവീവിൽ എത്തിയത്. അവിടെ നിന്ന് ബസ് മാർഗം പോളണ്ടിലെത്തി. വ്യോമസേന വിമാനത്താൽ ഡൽഹിയിലും തുടർന്ന് കൊച്ചിയിലുമെത്തിയ ഷക്കീർ ഞായറാഴ്ച ഉച്ച 12നാണ് കാലിക്കടവിലെ വീട്ടിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.