Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightപരമേശ്വരനെ രക്ഷിക്കാൻ...

പരമേശ്വരനെ രക്ഷിക്കാൻ സുജാതക്ക് വേണം കൈത്താങ്ങ്

text_fields
bookmark_border
parameswaran-sujata treatment
cancel
camera_alt

സുജാതയും പരമേശ്വരനും

ചെറുവത്തൂർ: കുടുംബനാഥൻ രോഗത്തിനടിമപ്പെട്ടപ്പോൾ ചികിത്സ നടത്താൻ നെ​േട്ടാട്ടമോടുന്ന സുജാതക്ക് വേണം സുമനസ്സുകളുടെ കൈത്താങ്ങ്. പിലിക്കോട് എരവിലിലെ പരമേശ്വര‍െൻറ ജീവൻ രക്ഷിക്കാനായി പാടുപെടുന്ന പ്രിയതമ സുജാതക്കാണ് സഹായം വേണ്ടത്.

പരമേശ്വരൻ വയറിനുള്ളിൽ കാൻസർ ബാധിച്ചു ചികിത്സയിലാണ്. കോഴിക്കോട് മിംസ് ആശുപത്രിയിൽനിന്ന് ജീവൻ രക്ഷിക്കാൻ നടത്തിയ ശസ്ത്രക്രിയക്കുതന്നെ അഞ്ചു​ ലക്ഷത്തോളം രൂപ ചെലവായി. രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നതി‍െൻറ ചെലവു വേറെയും. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു വന്നുവെങ്കിലും അണുബാധമൂലം 10 ദിവസത്തോളം വീണ്ടും ആശുപത്രിയിൽ കിടന്നതു മൂലം രണ്ടു​ ലക്ഷത്തോളം രൂപ വീണ്ടും ചെലവു വന്നു.

തൃക്കരിപ്പൂർ മീലിയാട്ട് അംഗൻവാടി ടീച്ചർ ആയി ജോലിചെയ്യുന്ന ചെയ്യുന്ന സുജാതയും കുടുംബവും വാടക വീട്ടിലാണ് താമസം. മാസം 60,000 രൂപയോളം തുടർ ചികിത്സക്കായി വേണമെന്നതാണ് ഈ കുടുംബത്തെ തീരാ ദുഃഖത്തിലാഴ്​ത്തുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ചികിത്സ നടത്തി വരുന്നത്. നിലവിൽ മൂന്നു ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്.

ഉദാരമതികളുടെ സഹായം കൊണ്ട് മാത്രമേ ഭർത്താവി​െൻറ ജീവൻ നിലനിർത്താനാകുവെന്ന് സുജാത പറയുന്നു. സഹായങ്ങൾ സ്​റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തൃക്കരിപ്പൂർ ടൗൺ ബ്രാഞ്ച്: 40230029892. ഐ.എഫ്​.എസ്​.സി: SBIN 0017065 എന്ന നമ്പറിൽ അയക്കണം. ഫോൺ:9947180182.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment helpcheruvathur
News Summary - sujata seeks help for parameswaran's treatment
Next Story