പരമേശ്വരനെ രക്ഷിക്കാൻ സുജാതക്ക് കൈത്താങ്ങ് വേണം
text_fieldsചെറുവത്തൂർ: നല്ലപാതി രോഗത്തിനടിമപ്പെട്ടപ്പോൾ ചികിത്സ നടത്താൻ നെേട്ടാട്ടമോടുന്ന സുജാതക്ക് സുമനസ്സുകളുടെ കൈത്താങ്ങ് വേണം. പിലിക്കോട് എരവിലിലെ പരമേശ്വരൻ്റെ ജീവൻ രക്ഷിക്കാനായ് പാടുപ്പെടുന്ന പ്രിയതമ സുജാതക്കാണ് സഹായം വേണ്ടത്.
പരമേശ്വരൻ വയറിനുള്ളിൽ കാൻസർ ബാധിച്ചു ചികിത്സയിലാണ്. കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് ജീവൻ രക്ഷിക്കാൻ നടത്തിയ ശസ്ത്രക്രിയക്ക് തന്നെ അഞ്ച് ലക്ഷത്തോളം രൂപ ചെലവായി. രണ്ടാഴ്ചയോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നതിൻ്റെ ചിലവ് വേറെയും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു വീട്ടിലേക്കു വന്നുവെങ്കിലും അണുബാധ മൂലം 10 ദിവസത്തോളം വീണ്ടും ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ഇതിന് 2 ലക്ഷത്തോളം രൂപ വീണ്ടും ചിലവ് വന്നു.
തൃക്കരിപ്പൂർ മീലിയാട്ട് അങ്കണവാടി ടീച്ചർ ആയി ജോലിചെയ്യുന്ന ചെയ്യുന്ന സുജാതയും കുടുംബവും വാടക വീട്ടിലാണ് താമസം. മാസം 60,000 രൂപയോളം തുടർ ചികിത്സക്കായി വേണമെന്നതാണ് ഈ കുടുംബത്തെ തീരാ ദു:ഖത്തിലാഴ്ത്തിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് ചികിത്സ നടത്തി വരുന്നത്. നിലവിൽ മൂന്ന് ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്.
നാട്ടുകാർ ചികിത്സസഹായ കമ്മിറ്റി ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. സഹായങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തൃക്കരിപ്പൂർ ടൗൺ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് അയക്കാം. അക്കൗണ്ട് നമ്പർ: 40230029892 IFSC: SBIN 0017065. ഫോൺ: 9947 180 182.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.