ഉമ്പ്രിയുടെ മനസ്സിലുണ്ട്, പൂരക്കളിയുടെ സുന്ദരതാളം
text_fieldsചെറുവത്തൂർ: പ്രായം ഓർമകളെ പിന്നോട്ടുനയിക്കുമ്പോഴും പൂരക്കളിപ്പാട്ടും താളവും ചുവടും മറക്കാതെ പിലിക്കോട്ടെ ഉമ്പ്രി. വയസ്സ് എൺപതോടടുത്തിട്ടും പൂരക്കളി താളം മുറുകെപ്പിടിച്ച് ജീവിക്കുന്നത് കാലിക്കടവ് കരക്കേരുവിലെ പുളുക്കൂൽ കാർത്യായനിയെന്ന ഉമ്പ്രിയാണ്.
മാനസിക ബുദ്ധിമുട്ടുകൾ വേട്ടയാടുന്ന ഇവർക്ക് ആശ്രയം ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ നൽകുന്ന ഭക്ഷണമാണ്. സഹോദരി മീനാക്ഷിക്കൊപ്പം പിലിക്കോടിന്റെ മുക്കിലും മൂലയിലും എത്തിയിരുന്ന ഇവർ ഏവർക്കും പ്രിയപ്പെട്ടവരുമാണ്. എന്നാൽ, സഹോദരി മീനാക്ഷി കഴിഞ്ഞ മാസം മരിച്ചതോടെ ഉമ്പ്രി ഒറ്റക്കായി.
ആശ്രയ പദ്ധതിയിൽ അനുവദിച്ച വീട്ടിലാണ് ഉമ്പ്രി കഴിയുന്നത്. കുടുംബശ്രീ പ്രവർത്തകയും അയൽക്കാരിയുമായ രമണിയാണ് ദിവസവും മുടങ്ങാതെ ഭക്ഷണം എത്തിച്ചുനൽകുന്നത്. പിലിക്കോട്ടെ പൂരക്കാവുകളിൽ നിന്നും പഠിച്ചെടുത്ത പാട്ടും ശ്ലോകങ്ങളുമായി ഉമ്പ്രി യാത്ര തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.