Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightCheruvathoorchevron_rightപോത്താങ്കണ്ടം താൽകാലിക...

പോത്താങ്കണ്ടം താൽകാലിക ബണ്ട് ഒലിച്ചുപോയി

text_fields
bookmark_border
പോത്താങ്കണ്ടം താൽകാലിക ബണ്ട് ഒലിച്ചുപോയി
cancel
camera_alt

കനത്ത മഴയിൽ ഒലിച്ചുപോയ പോത്താങ്കണ്ടത്തെ താൽകാലിക ബണ്ട്

ചെറുവത്തൂർ: കനത്ത മഴ കാരണം പോത്താങ്കണ്ടം പാലത്തി​െൻറ പുനർനിർമാണത്തി​െൻറ ഭാഗമായി രണ്ടാമത് കെട്ടിയ താൽക്കാലിക ബണ്ടും ഒലിച്ചു പോയി. ഇതേത്തുടർന്ന് ഇതു വഴിയുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയോടെ പെയ്ത കനത്ത മഴയിൽ തോട് നിറഞ്ഞ് കവിഞ്ഞതോടെയാണ് ബണ്ട് ഒലിച്ചു പോയത്. ദിവസങ്ങൾക്ക് മുമ്പുണ്ടായ മഴയിൽ ബണ്ട് നിറഞ്ഞു കവിഞ്ഞ് ഭാഗികമായി തകർന്നിരുന്നു. ഇതു വീണ്ടും പുതുക്കിപ്പണിത് ഗതാഗതം പുനഃസ്ഥാപിച്ചിരുന്നു.മണൽ ചാക്കുകൾ ഉപയോഗിച്ച് താൽകാലികമായി നിർമിച്ച ബണ്ടിലൂടെ വെള്ളം ഒഴുകിപ്പോകാൻ വേണ്ട വ്യാപ്തി ഇല്ലാത്തത് കാരണമാണ് ബണ്ട് കവിഞ്ഞു ഒഴുകുന്ന സാഹചര്യം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bund
News Summary - The bund was washed away
Next Story