യോഗം തീരുമാനമാകാതെ പിരിഞ്ഞു; "മടിക്കുന്നിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം തടയും'
text_fieldsചെറുവത്തൂർ: മടിക്കുന്ന് -മടിവയൽ പ്രദേശങ്ങളിലുള്ളവരെ ആശങ്കയിലാഴ്ത്തി കക്കൂസ് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം തുടരുമെന്ന് ജനകീയ സമിതി. ഇത് സംബന്ധിച്ച് ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. ജനവികാരത്തോടൊപ്പം ശുചിത്വ മിഷൻ ഭാരവാഹികളും പഞ്ചായത്ത് അധികൃതരും നിൽക്കണമെന്ന് മടിക്കുന്ന് -മടിവയൽ പ്രദേശത്ത് രൂപവത്കരിച്ച ജനകീയ സമിതി ഭാരവാഹികൾ ചർച്ചയിൽ ആവശ്യപ്പെട്ടു.
കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് ജനവാസമുള്ളതും പരിസ്ഥിതി പ്രാധാന്യവുമുള്ള മടിക്കുന്നിൽ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമിതി ഭാരവാഹികളായ എം.വി. ലതീഷ്, കെ. ദേവേന്ദ്രൻ, ടി.വി. രമേശൻ, കെ.കെ. കുമാരൻ എന്നിവർ ചർച്ചയിൽ ആവശ്യപ്പെട്ടു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി. രാഘവൻ, സെക്രട്ടറി കെ. രമേശൻ, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ കെ. ലക്ഷ്മി, അസി. കോഓഡിനേറ്റർ റിയാസ് ചന്തേര, ഹെൽത്ത് ഇൻസ്പെക്ടർ എൻ. മധു, ജനപ്രതിനിധികൾ, ദലിത് കോൺഗ്രസ് ഭാരവാഹികളായ സഞ്ജീവൻ മടിവയൽ, ഇ. സാമിക്കുട്ടി, സജീഷ് കൈതക്കാട് എന്നിവർ പങ്കെടുത്തു. അതേ സമയം 23ന് ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്തേക്ക് ബഹുജന പ്രതിഷേധ പ്രകടനം നടത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.