ചെറുവത്തൂർ കൊവ്വലിൽ കുട്ടികളെ ദേശീയപാത കടത്താൻ ആളില്ല
text_fieldsചെറുവത്തൂർ: ദിനംപ്രതി നൂറോളം കുട്ടികൾ കടന്നുപോകുന്ന ദേശീയപാതയിൽ കുട്ടികളെ വഴി കടത്താൻ ആളില്ല. ദേശീയപാതയയിൽ ചെറുവത്തൂർ കൊവ്വലിലാണ് അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വെച്ച് കുട്ടികൾ മറികടക്കുന്നത്. കൊവ്വൽ എ.യു.പി. സ്കൂൾ, കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളാണ് ഒരേസമയം ഇതുവഴി കടന്നുപോകുന്നത്.
ഇവിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ സേവനം ഉണ്ടായിരുന്നതാണ്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ സേവനം ഇവിടെയില്ല. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരം കണ്ടില്ല. വൻ അപകട സാധ്യതയുള്ള ഈ മറികടക്കലിന് പരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.