രണ്ട് സന്തോഷ് ട്രോഫി താരങ്ങൾ; എരവിൽ ഫുട്ബാൾ അക്കാദമി ശ്രദ്ധേയമാകുന്നു
text_fieldsചെറുവത്തൂർ: രണ്ട് സന്തോഷ് ട്രോഫി താരങ്ങൾ എരവിൽ ഫുട്ബാൾ അക്കാദമിയെ ശ്രദ്ധേയമാക്കുന്നു.
നിരവധി ഫുട്ബാൾ താരങ്ങളെ സംഭാവന ചെയ്ത അക്കാദമിയാണ് ഇ.എഫ്.എ. റെയിൽവേ ഉദ്യോഗസ്ഥനായ കെ. ചിത്രരാജിെന്റ ശിക്ഷണത്തിൽ 18 വർഷമായി പരിശീലനം നൽകിവരുന്ന ഈ സ്ഥാപനത്തിൽനിന്നും എം. ആദർശിനെ ഈ വർഷത്തെ സന്തോഷ് ട്രോഫി ടീമിലേക്ക് തിരഞ്ഞെടുത്തു.
കഴിഞ്ഞ തവണ സന്തോഷ് ട്രോഫി നേടിയ ടീമംഗം കെ.പി. രാഹുലും ഇ.എഫ്.എയിലൂടെ വളർന്നുവന്ന താരമാണ്. ഇതോടെ ഇ.എഫ്.എ കേരളത്തിന് രണ്ട് താരങ്ങളെ സംഭാവന ചെയ്തു. കുട്ടികളുടെ ഫുട്ബാളിലുള്ള കഴിവ് ചെറുപ്പത്തിൽത്തന്നെ കണ്ടെത്തി പരിശീലനം നൽകി വരുന്ന സ്ഥാപനമാണ് ഇ.എഫ്.എ. കാലിക്കടവിലും പരിസരത്തുമായാണ് ഫുട്ബാൾ പരിശീലനം നൽകുന്നത്.
എരവിൽ ഫുട്ബാൾ അക്കാദമി ഇതിനകം നിരവധി സംസ്ഥാന സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി താരങ്ങളെ സംഭാവന ചെയ്തിട്ടുണ്ട്. ഇവിടെ പരിശീലനം നേടിയ മുപ്പതിലേറെ താരങ്ങൾ ഇന്ന് വിവിധ സേനകളിലായി രാജ്യസേവനം ചെയ്യുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഫുട്ബാൾ പരിശീലനം നേടാൻ നിരവധി പേർ എരവിൽ ഫുട്ബാൾ അക്കാദമിയിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.