വികസനത്തിൽ ഇല്ലാതാകുന്നു, വീരമലക്കുന്ന്
text_fieldsചെറുവത്തൂർ: ചെറുവത്തൂരിനെ അടയാളപ്പെടുത്തിയ വീരമലക്കുന്ന് ഓർമയാകുന്നു. കേവലം കുന്നിെൻറ കുറച്ചു ഭാഗത്തെ മണ്ണ് മാത്രമേ എടുക്കുകയുള്ളൂവെന്ന് തുടക്കത്തിൽ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചവർ കുന്നിെൻറ എഴുപത് ശതമാനവും ഇടിച്ചു നീക്കി. ഇതോടെ നാട് പ്രതീക്ഷയോടെ കാത്തിരുന്ന വീരമല ടൂറിസം പദ്ധതിക്കും മരണമണി മുഴങ്ങി.
നീലേശ്വരം, ചെറുവത്തൂർ ദേശീയപാത നിർമ്മാണത്തിന് വേണ്ടിയാണ് കുന്നിടിച്ച മണ്ണ് ഭൂരിഭാഗവും ഉപയോഗിച്ചത്. കാര്യങ്കോട് പാലം, മയിച്ച പാലം എന്നിവയുടെ നിർമാണത്തിനും മണ്ണ് ഭൂരിഭാഗം എടുത്തിരുന്നു.
ദിവസേന ഇരുപതോളം ടിപ്പറുകളിലായി നൂറുകണക്കിന് ലോഡ് മണ്ണാണ് ഇവിടെ നിന്നും കൊണ്ടു പോകുന്നത്. മഴയിൽ മണ്ണൊലിച്ച് ദേശീയപാത ചളിക്കുളമാകുന്നതും ഇവിടെ പതിവാണ്. അപൂർവ സസ്യജാലങ്ങളുടെയും ദേശാടന പക്ഷികളുടെയും സങ്കേതമായിരുന്നു ഇവിടം. എന്നാൽ , മണ്ണെടുപ്പിൽ ഇതെല്ലാം നശിച്ചു. വീരമലയുടെ അനന്ത സാധ്യത കണ്ട് റോപ് വേ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കാൻ സർക്കാർ ആലോചിച്ചിരുന്നു.
എന്നാൽ, നിലവിലെ വീരമലയുടെ മരണാവസ്ഥയിൽ ഇതെല്ലാം ഉപേക്ഷിച്ച മട്ടാണ്. വീരമലക്കുന്നിെൻറ നാശത്തിനൊപ്പം നാട്ടുകാരുടെ സ്വപ്നവും കരിഞ്ഞുണങ്ങിയ അവസ്ഥയിലാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.