വികസന മുന്നേറ്റ ജാഥയുെട കാസർകോട് ജില്ലയിലെ പര്യടനം സമാപിച്ചു
text_fieldsചെറുവത്തൂർ: നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ് എന്ന മുദ്രവാക്യം ഉയർത്തി നടത്തുന്ന വികസന മുന്നേറ്റ ജാഥയുടെ ജില്ലയിലെ പര്യടനം സമാപിച്ചു.
ഒരു സത്യമെങ്കിലും ജീവിതത്തിൽ പറയാൻ പറ്റാത്ത വിധം കളവിെൻറ അഗ്രഗാമിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.കാലിക്കടവിലെ ജില്ലതല സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആകെ അഞ്ച് ലക്ഷത്തോളം ജീവനക്കാർ ഉള്ള കേരളത്തിൽ മൂന്ന് ലക്ഷം പേരെ പിൻവാതിലിലൂടെ നിയമിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിെൻറ വാദം. ഇടതുപക്ഷം തുടങ്ങി വെച്ച എല്ലാ പദ്ധതികളും തകർക്കുക എന്നതാണ് യു.ഡി.എഫിെൻറ നയംമെന്നും എ. വിജയരാഘവൻ പറഞ്ഞു.
എം. രാജഗോപാലൻ എം.എൽ.എ.അധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രൻ, പി. സതീദേവി, പി.ടി. ജോസ്, ജോസ് ചെമ്പേരി, കെ. ലോഹ്യ, പി.കെ. രാജൻ, ബാബു ഗോപിനാഥ്, കെ.പി. മോഹനൻ, കാസിം ഇരിക്കൂർ, ബിനോയ് തോമസ്, എ.ജെ. ജോസഫ്, കെ. കുഞ്ഞിരാമൻ, എം.വി. ബാലകൃഷ്ണൻ, വി.വി. കൃഷ്ണൻ, കെ.പി. സതീഷ് ചന്ദ്രൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, പി. കരുണാകരൻ, സി.എച്ച്. കുഞ്ഞമ്പു എന്നിവർ സംബന്ധിച്ചു. സാബു എബ്രഹാം സ്വാഗതം പറഞ്ഞു.
ഉദുമ: ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാലിലായിരുന്നു ഞായറാഴ്ചത്തെ ആദ്യ സ്വീകരണം. വലിയ ജനസഞ്ചയമാണ് ഇവിടെ പൊതുയോഗത്തിനെത്തിയത്.
ജാഥ ലീഡർ എ. വിജയരാഘവനെ ബാൻഡ്വാദ്യത്തിെൻറ അകമ്പടിയോടെ റെഡ് വളൻറിയർമാർ ജീപ്പിൽ വേദിയിലേക്ക് ആനയിച്ചു. കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറായ ഷാനവാസ് പാദൂർ ജാഥ ലീഡറെ ഷാൾ നൽകി സ്വീകരിച്ചു.
കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജാഥ ലീഡർക്ക് പുറമെ അംഗങ്ങളായ കെ.പി. രാജേന്ദ്രൻ, പി.ടി. ജോസ്, പി.കെ. രാജൻ എന്നിവർ സംസാരിച്ചു. കെ.വി. കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡിൽ ജാഥക്ക് നൽകിയ സ്വീകരണത്തിൽ വൻ ജനാവലി ഒഴുകിയെത്തി. ബാൻഡ് വാദ്യത്തിെൻറ അകമ്പടിയോടെയാണ് ജാഥയെ സ്വീകരിച്ചത്.
സി.പി.എം ജില്ല കമ്മിറ്റി അംഗം വി.കെ. രാജൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ എ. വിജയരാഘവൻ, അംഗങ്ങളായ പി. സതീദേവി, കെ. ലോഹ്യ എന്നിവർ സംസാരിച്ചു. സി.പി.ഐ നേതാവ് ബങ്കളം പി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലയിലെ പര്യടനത്തിനു ശേഷം ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.