Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2023 11:25 AM IST Updated On
date_range 9 Sept 2023 11:25 AM ISTതേജസ്വിനിയിൽ വെള്ളം ഉയർന്നു; കാക്കടവിൽ തടയണ തുറന്നു
text_fieldsbookmark_border
ചെറുവത്തൂർ: കനത്ത മഴയെ തുടർന്ന് തേജസ്വിനി പുഴയിൽ വെള്ളം ഉയർന്നതിനാൽ കാക്കടവ് ഡാമിെന്റ തടയണ തുറന്നു. വെള്ളിയാഴ്ച രാവിലെയാണ് തുറന്നത്. ഇരു കരകളിലുമുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയ ശേഷമാണ് തടയണ തുറന്നത്. കാക്കടവ്, പുലിയന്നൂർ, പെട്ടിക്കുണ്ട്, അറുകര, കയ്യൂർ, പൊതാവൂർ, പൂരക്കടവ്, അണ്ടോൾ എന്നിവിടങ്ങളിലുള്ളവർക്കെല്ലാം ജാഗ്രത നിർദ്ദേശം നൽകി. കനത്ത മലവെള്ളമാണ് പുഴയിൽ എത്തിയിട്ടുള്ളത്. മഴ തുടർന്നാൽ തേജസ്വിനി കരകവിയും. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രതയോടെയാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story