വെള്ളക്കെട്ടിൽ വെള്ളരിക്ക് നൂറുമേനി വിളവ്
text_fieldsചെറുവത്തൂർ: വെള്ളം കെട്ടിനിൽക്കുന്ന വയലിൽ വെള്ളരി ലാഭകരമായി കൃഷി ചെയ്യാമെന്ന് തെളിയിച്ച് യുവകർഷകൻ. മാണിയാട്ടെ യുവകർഷകനായ രാജേഷും ഭാര്യ രജനിയുമാണ് വെള്ളക്കെട്ടിൽ കൃഷിചെയ്ത വെള്ളരിയുടെ നൂറുമേനി വിളവെടുപ്പിനൊരുങ്ങിയത്.
വെള്ളക്കെട്ടിനാൽ ഒരു വിള മാത്രം ചെയ്യാവുന്ന വയലിൽ ദണ്ഡുകൾ തീർത്താണ് കൃഷി നടത്തുന്നത്. വെള്ളത്തിനു മുകളിൽ ഉയർന്നുനിൽക്കുന്ന ദണ്ഡിൽ അടിവളം നന്നായി ചേർക്കും. കോഴിവളം, ചാണകവളം, കൂടെ ട്രൈക്കോഡർമയും ചേർക്കുന്നു. വള്ളി വീശുമ്പോൾ ദണ്ഡിൽകൂടിതന്നെ ഏറെ ശ്രദ്ധയോടെ പടർത്തി വിട്ടാണ് രാജേഷിെൻറ കൃഷി മികച്ച വിളവുണ്ടാക്കിയത്.
പശു, ആട്, കോഴി, താറാവ് എന്നിവയും തീറ്റപ്പുൽ കൃഷി, നെൽകൃഷി, പച്ചക്കറികൃഷി, കിഴങ്ങുവർഗവിളകൾ എന്നിവയുമുണ്ട്. ഭാര്യ രജനിയാണ് കൃഷിപ്പണിയിൽ പ്രധാന സഹായി. കർഷക കൂട്ടായ്മയിലൂടെ വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ കണ്ടെത്തി കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.