നിങ്ങളുടെ അടുക്കളയിൽ ഈ പാത്രങ്ങളുണ്ടോ....! ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോകും ഈ അടുക്കള
text_fieldsചെറുവത്തൂർ: ദാരിദ്ര്യം പുകയുന്ന വീട്ടിലെ പഴയ അടുക്കളയെ മറക്കാൻ ഉമേഷിനായില്ല. അതിനാൽ നാലുപതാണ്ടിന്‍റെ ഓർമകൾ ചികഞ്ഞ് അതേ അടുക്കള പുനഃസൃഷ്ടിച്ചു. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഉമേഷ് ചെറുവത്തൂരാണ് പഴയ അടുക്കളയും അടുക്കള പാത്രങ്ങളും നിർമിച്ചത്. കോവിഡ് കാലത്ത് വരുമാനമാർഗമെല്ലാം അടഞ്ഞ് വീട്ടിനുള്ളിലായപ്പോൾ കൗതുകത്തിന് തോന്നിയ കാര്യമാണ് ഇന്ന് ശ്രദ്ധേയമായ അടുക്കളയായി മാറിയത്.
തെർമോക്കോളും തുണിയും ഉപയോഗിച്ച് ഒരുക്കിയ അടുക്കളയിൽ അമ്മിക്കല്ല്, ആട്ടുകല്ല്, മാച്ചി, തടുപ്പ, ചിരവ, പാത്രം തുടങ്ങി പഴയകാല ഗന്ധം തിരിച്ചെത്തിക്കുന്ന എല്ലാമുണ്ട്. ചെറുപ്പത്തിൽ തന്നെ പോളിയോ ബാധിച്ച് കാലുകൾ തളർന്ന ഉമേഷ് ഇച്ഛാശക്തികൊണ്ട് മജീഷ്യനായി മാറി.
26 വർഷമായി മാജിക് രംഗത്തുണ്ട്. അപകടം നിറഞ്ഞ ഫയർ എസ്‌കേപ് ആക്ട്, സ്പെയിക്ക് എസ്‌കേപ്, കണ്ണുകെട്ടി വാഹനം ഓടിക്കൽ എന്നിവ ചെയ്തിട്ടുണ്ട്. വേദിയിൽ തെയ്യം ഇല്യൂഷൻ അവതരിപ്പിക്കാറുണ്ട്. ഉത്സവ പ്ലോട്ടുകൾ, നാടക ട്രൂപ്പിനുവേണ്ടി രംഗ ഉപാധികൾ എന്നിവയും ചെയ്യാറുണ്ട്. അമ്പു കാട്ടാമ്പള്ളിയുടെയും നാരായണിയുടെയും മകനാണ്. ലിനി, സുനിത എന്നിവർ സഹോദരിമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.