കോവിഡ് ബാധിച്ച കുടുംബത്തിന് കൈത്താങ്ങായി യുവാക്കൾ
text_fieldsചെറുവത്തൂർ: വീട്ടിലെ മുഴുവൻ അംഗങ്ങൾക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ കൊയ്ത്തും മെതിയും ഏറ്റെടുത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ. പിലിക്കോട് കണ്ണങ്കൈയിലെ കെ.വി. രവീന്ദ്രെൻറ കുടുംബത്തിനാണ് പ്രതിസന്ധി ഘട്ടത്തിൽ തുണയായി പ്രവർത്തകർ എത്തിയത്.
ആഴ്ചകളായി രവീന്ദ്രൻ ഉൾപ്പെടെ വീട്ടിൽ ഓരോരുത്തർക്കായി കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇവരുടെ വിളഞ്ഞു നിൽക്കുന്ന നെൽപാടം കൊയ്യാൻ ആളുകളെ കിട്ടാത്ത അവസ്ഥയായി.
വീടിനോട് ചേർന്ന കൃഷിയിടത്തിൽ പണിയെടുക്കാൻ തൊഴിലാളികൾ പലരും മടിച്ചു. കതിരുകളിൽ പലതും നിലംപറ്റി. ഈ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുന്നിട്ടിറങ്ങിയത്.
അരുൺ, അഭിഷേക്, സിബിൻ, അതുൽരാജ്, ഹൃത്വിക്, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഒറ്റദിവസംകൊണ്ട് ജോലി പൂർത്തിയാക്കിയത്. പ്രതിസന്ധിഘട്ടത്തിൽ യുവാക്കൾ തുണയായി എത്തിയതിെൻറ ആശ്വാസത്തിലാണ് രവീന്ദ്രനും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.