പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും പിഴയും
text_fieldsകാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും 15,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ബളാൽ ചുള്ളി സി.വി.കോളനിയിലെ വി. ബിജുവിനെയാണ് (37) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസം അധിക തടവും ശിക്ഷ വിധിച്ചു. 2021 ഒക്ടോബറിൽ 13 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ബിജു.
ഇന്ത്യൻ ശിക്ഷ നിയമവും പോക്സോ വകുപ്പ് പ്രകാരവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഹോസ്ദുർഗ് ഫാസ്റ്റ്ട്രാക് സ്പെഷൽ കോർട്ട് ജഡ്ജ് സി. സുരേഷ്കുമാറാണ് ശിക്ഷ വിധിച്ചത്. അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് സബ് ഇൻസ്പെക്ടറായിരുന്ന ബാബു തോമസാണ്. പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുർഗ് സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.