പെരളത്ത് 2770 കുപ്പി കർണാടക മദ്യം പിടികൂടി; മൊത്തവിതരണക്കാരനായ യുവാവ് കസ്റ്റഡിയിൽ
text_fieldsകാഞ്ഞങ്ങാട്: രാവണേശ്വരം പെരളത്ത് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സജീഷ് വാഴവളപ്പും സംഘവും നടത്തിയ പരിശോധനയിൽ വൻ വിദേശ മദ്യശേഖരം പിടികൂടി. മൊത്തവിതരണക്കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചക്ക് നടത്തിയ പരിശോധനയിലാണ് പെരളത്തെ ഉപയോഗശൂന്യമായ ബേക്കറി നിർമാണശാലയുടെ അടുത്തുള്ള ഷെഡിൽനിന്ന് കർണാടക നിർമിതമായ 180 മില്ലിയുടെ 2770 കുപ്പി മദ്യം പിടികൂടിയത്. പെരളം സ്വദേശി പ്രദീഷാണ് (26) പൊലീസിെൻറ കസ്റ്റഡിയിലുള്ളത്.
63 പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. ജില്ലയുടെ വിവിധ മേഖലകളിലേക്ക് ഇവിടെനിന്ന് മദ്യം വിതരണം ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിെൻ അടിസ്ഥാനത്തിലാണ് പരിശോധന. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ഗണേഷ്, വിജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രഭോഷ്കുമാർ, കമൽകുമാർ, ജയറാം, സനൂപ്, ശ്രീജ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.