വ്യാജ വിമാനടിക്കറ്റുകൾ നൽകി 2,95,000 കൈക്കലാക്കി; യുവതിക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: വ്യാജ വിമാന ടിക്കറ്റുകൾ നൽകി 2,95,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ യുവതിക്കെതിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു. പാലാവയൽ നിരത്തുംതട്ടിൽ ലിജോ ജോസിന്റെ ഭാര്യ ബിജിലി ജോജിയുടെ പരാതിയിലാണ് കേസ്. ബിജിലിയും ഭർത്താവും കുട്ടിയും ന്യൂസിലൻഡിലായിരുന്നു. ഈ സമയത്ത് നാട്ടിലേക്ക് വരാനും തിരിച്ചുപോകാനും മൂന്നുപേർക്കും വിമാന ടിക്കറ്റ് തരപ്പെടുത്താൻ ഫോർച്യൂൺ ടൂർസ് ആൻഡ് ട്രാവൽസ് മുഖേന കണ്ണൂർ പേരാവൂരിലെ നീതു അനിൽകുമാറിനെ ഏൽപിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 21നാണ് സംഭവം. ടിക്കറ്റ് ബുക്ക് ചെയ്തതായി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ നൽകിയ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലായത്. ഇതേ തുടർന്ന് നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.