വിടപറഞ്ഞത് ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരൻ
text_fieldsകാഞ്ഞങ്ങാട് : എ.കെ. നാരായണൻ വിട പറഞ്ഞതോടെ നഷ്ടമായത് ട്രേഡ് യൂനിയൻ പ്രസ്ഥാനത്തിന്റെ അമരക്കാരനെ. അവിഭക്ത കണ്ണൂര്‍ ജില്ലയിലും പിന്നീട് കാസര്‍കോട് ജില്ലയിലും ട്രേഡ് യൂനിയന്‍ പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍, നേതൃനിരയില്‍നിന്ന് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ച വെച്ച നേതാവാണ് എ.കെ. നാരായണന്.
കൊടിയ ദാരിദ്രത്തിനിടയിലും വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോഴും പാവപ്പെട്ട തൊഴിലാളികളുടെ കണ്ണീരൊപ്പാൻ അവരെ സംഘടിപ്പിച്ച് ട്രേഡ് യൂനിയൻ പ്രസ്ഥാനം കെട്ടിപ്പടുത്തു. 1939ല്‍ നീലേശ്വരത്തിനടുത്ത് പാലായിലാണ് ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അച്ഛന്റെ നാടായ അതിയാമ്പൂരിലെത്തി. വളരെ ചെറുപ്പത്തിൽ തന്നെ ബീഡി തൊഴിലാളിയായി.
ഹോസ്ദുര്‍ഗ് താലൂക്ക് ബീഡിത്തൊഴിലാളി യൂനിയന്‍ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എ.കെ അതിന്റെ സെക്രട്ടറി എന്ന നിലയില്‍ തൃക്കരിപ്പൂര്‍ ഉദുമ വരെയുളള പ്രദേശങ്ങളില്‍ അസംഘടിതരായ ബീഡി തൊഴിലാളികളെ ഒരു സംഘടിത ശക്തിയാക്കി മാറ്റുന്നതില്‍ നേതൃത്വം നല്കി. കേരളാ ദിനേശ്ബീഡി കേന്ദ്ര സംഘം ഡയറക്ടര്‍ എന്ന നിലയിലും ഹോസ്ദുര്‍ഗ് ദിനേശ്ബീഡി സംഘം പ്രസിഡന്റ് എന്ന നിലയിലും ദിനേശ് ബീഡി സഹകരണ സംഘം വളർത്താനും എ.കെ നേതൃത്വപരമായ പങ്കുവഹിച്ചു.
1960കളിലും 1970കളിലും ഹോസ്ദുര്‍ഗ് താലൂക്കിലെ തൊഴില്‍ രംഗത്തെ അസംഘടിതരെ സംഘടിപ്പിക്കുന്നതിനുണ്ടായ ചുവടുവെപ്പുകളുടെ യെല്ലാം ഉറവിടം എ.കെ നാരായണനായിരുന്നു. ചുള്ളി പോപ്പുലര്‍ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന് ഉപരോധ സമരത്തില്‍ പങ്കെടുത്തതിന് ഭീകരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായി. ജില്ല നിലവില്‍ വന്നതിന് ശേഷം സി.ഐ.ടി.യുവിന്റെ ജില്ലാ സെക്രട്ടറിയായി.
സി.ഐ.ടി.യു.വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1990ല്‍ സി.പി.എം ജില്ലാ സെക്രട്ടറിയായി. വളരെ ചെറുപ്പത്തിലെ ബീഡിത്തൊഴിലാളിയായി. എ.ഐ.ടി.യു.സി യുടെ അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും പിന്നീട് സി.ഐ.ടി.യു രൂപവത്കരിച്ചപ്പോൾ അതിന്റെയും നേതൃസ്ഥാനത്തെത്തുകയായിരുന്നു. സി.പി.എമ്മിന്റെ കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയായും ഏറെക്കാലം പ്രവർത്തിച്ചു.
ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിവായപ്പോൾ കൺസ്യൂമർ ഫെഡിന്റെ ചെയർമാനുമായി. അടിയന്തരാവസ്ഥക്കാലത്തുൾപ്പെടെ പൊലീസിന്റെ മർദനമേറ്റും ജയിലിൽക്കിടന്നും അനുഭവങ്ങൾ ഏറെയുള്ള നേതാവാണ് എ.കെ. മൂന്ന് തവണ സി.പി.എം ജില്ലാ സെക്രട്ടറിയായ എ.കെ നിസ്വാർഥമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുടെ ജില്ലയിലെ ജനങ്ങളുടെയാകെ നേതാവായി ഉയര്‍ന്നു.
എ.കെക്ക് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങൾ
കാഞ്ഞങ്ങാട്: ഞായറാഴ്ച രാത്രി അന്തരിച്ച സി.പി.എം മുൻ ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എ.കെ. നാരായണന് നാടിന്റെ അന്ത്യാഞ്ജലി. സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന പൊതുദര്ശനത്തിൽ ആയിരക്കണക്കിനുപേർ അന്തിമോപചാരം അര്‍പ്പിച്ചു. നാടിന്റെ നാനാതുറകളിൽനിന്നും ആളുകൾ ഒഴുകിയെത്തി. പാർട്ടിയുടെ പ്രാദേശികനേതാക്കൾ മുതൽ സംസ്ഥാന നേതാക്കളടക്കം അന്തിമോപചാരമർപ്പിക്കാനെത്തി. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ നേതാക്കളെത്തി.
സി.പി.എം സംസ്ഥാന കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ റീത്ത് സമര്‍പ്പിച്ചു. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, എം. രാജഗോപാലൻ എം.എൽ.എ, സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, മുൻ എം.പി പി. കരുണാകരൻ, ഖാദി ബോര്‍ഡ് വൈസ് ചെയര്മാൻ പി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ, മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, കെ.പി. സഹദേവൻ, ടി.കെ. രാജൻ, സാബു എബ്രഹാം, കെ.വി. രാഘവൻ, വി.പി.പി. മുസ്തഫ, കാറ്റാടി കുമാരൻ, പി. ജനാര്ദനൻ, കെ.ആര്. ജയാനന്ദ, സി. പ്രഭാകരൻ, വി.വി. രമേശൻ, അഡ്വ. പി. അപ്പുക്കുട്ടൻ.
അഡ്വ. കെ. രാജ്മോഹൻ, പി. ബേബി, ഷാനവാസ് പാദൂര്‍, സി.ജെ. സജിത്ത്, എം. സുമതി, ഇ. പത്മാവതി, പി.സി. സുബൈദ, കെ.വി. കുഞ്ഞിരാമൻ, കെ.വി. സുജാത, ബിൽടെക് അബ്ദുല്ല, ടി.വി. ശാന്ത, മുഹമ്മദ് റാഫി, ടി.കെ. രവി, ടി. ശോഭ, കെ. സബീഷ്, ഒക്ലാവ് കൃഷ്ണൻ, എം. രാജൻ, കെ. ഹനീഫ, കെ. കുഞ്ഞിരാമൻ, കെ. അനന്തൻ, ടി.എം.എ. കരീം, രജീഷ് വെള്ളാട്ട്, ഷാലുമാത്യു, വി. ഗിനീഷ്, ബിപിൻരാജ് പായം, പ്രവിഷ പ്രമോദ്, സി. ജിതിൻ, ഋഷിത സി. പവിത്രൻ, അനുരാഗ് പുല്ലൂര്‍, വി.പി. ജാനകി, കെ. മണികണ്ഠൻ, സുരേന്ദ്രൻ അടോട്ട്, വി. ജനാര്ദനൻ.
ജനതാദൾ നേതാവ് കെ. കുഞ്ഞമ്പാടി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, ജില്ല സെക്രട്ടറി സി.പി. ബാബു, ബങ്കളം കുഞ്ഞികൃഷ്ണൻ, എം. കുമാരൻ, ടി. കൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി സി.വി. സുരേഷ്, മുസ്ലിം ലീഗ് നേതാക്കളായ എം.പി. ജാഫര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി.കെ. ശ്രീധരൻ, അഡ്വ. ടി.കെ. സുധാകരൻ, പ്രഭാകരൻ അയ്യങ്കാവ്, എം. രാജീവൻ, ടി. കമലാക്ഷൻ, ഡി.ബി. അമ്പാടി.
മൂലക്കണ്ടം പ്രഭാകരൻ, കെ. ബാലകൃഷ്ണൻ, യു.വി. പവിത്രൻ, ഉണ്ണി പാലത്തിങ്കാൽ, ആര്.ജെ.ഡി നേതാവ് പനങ്കാവ് കൃഷ്ണൻ, കെ.ജി.ഒ.എ നേതാവ് വി. ചന്ദ്രൻ, വിശ്വനാഥൻ, വി. പ്രസാദ്, വി .വി . പ്രസന്നകുമാരി, ടി. മുഹമ്മദ് അസ്ലം, കെ. ബൽരാജ്, കുഞ്ഞുമുഹമ്മദ്, കരിയൻ, പി. രമേശൻ, വി.കെ. രാജൻ, പി. മണിമോഹൻ, കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാര്‍, കേരള കോൺഗ്രസ്–ബി ജില്ല സെക്രട്ടറി രതീഷ് പുതിയപുരയിൽ തുടങ്ങി നാടിന്റെ നാനാതുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു.
എൻ.എൽ.സി അനുശോചിച്ചു
കാഞ്ഞങ്ങാട്: സി. പി.എം മുൻ ജില്ല സെക്രട്ടറിയും തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായ എ.കെ. നാരായണന്റെ നിര്യാണത്തിൽ നാഷനലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ല കമ്മറ്റി അനുശോചിച്ചു. ജില്ല പ്രസിഡന്റ് ഉദിനൂർ സുകുമാരൻ അധ്യക്ഷത വഹിച്ചു.
സുജിത് കൊടക്കാട്, ടി.വി. കൃഷ്ണൻ, എം.ടി.പി .ഹാരിസ്, പി.പി. നാരായണൻ, രാഹുൽ നിലാങ്കര, മോഹനൻ ചുണ്ണംകുളം, ടി. നിജേഷ്, ഖാലിദ് മല്ലം, ഗോപാലകൃഷ്ണ കുഡ് ലു, ടിറ്റോ പാണത്തൂർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.