Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightപൊ​ലീ​സ്...

പൊ​ലീ​സ് മാ​മ​ന്മാ​രു​ടെ വ​ക അ​ഭി​ജി​ത്തി​ന് പു​ത്ത​ൻ സൈ​ക്കി​ൾ

text_fields
bookmark_border
bicycle
cancel
camera_alt

പൊ​ലീ​സ് വാ​ങ്ങി​ന​ൽ​കി​യ സൈ​ക്കി​ളി​ന് മു​ന്നി​ൽ അ​മ്മ ശ്രീ​ജ​യും അ​ഭി​ജി​ത്തും

കാ​ഞ്ഞ​ങ്ങാ​ട്: സൈ​ക്കി​ൾ കാ​ണാ​താ​യ​തി​ന് പ​രാ​തി​യു​മാ​യെ​ത്തി​യ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​ഭി​ജി​ത്തി​ന് പു​തി​യ സൈ​ക്കി​ൾ വാ​ങ്ങി​ന​ൽ​കി ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ്. ക​ല്ലൂ​രാ​വി​യി​ലെ ശ്രീ​ജ​യു​ടെ മ​ക​ൻ അ​ഭി​ജി​ത്തി​നാ​ണ് പൊ​ലീ​സ് വ​ക സൈ​ക്കി​ൾ കി​ട്ടി​യ​ത്.

ഒ​രാ​ഴ്ച മു​മ്പാ​ണ് കു​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി വ​ന്ന​ത്. അ​ഭി​ജി​ത് കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. സ്കൂ​ളി​ൽ പോ​വു​ക​യും വ​രിക​യും ചെ​യ്തി​രു​ന്ന സൈ​ക്കി​ൾ ന​ഷ്ട​പ്പെ​ട്ട പ​രാ​തി​യു​മാ​യാ​ണ് വ​ന്ന​ത്. ഹോ​സ്ദു​ർ​ഗ് ഇ​ൻ​സ്പെ​ക്ട​ർ എം.​പി. ആ​സാ​ദി​ന് പ​രാ​തി​യും ന​ൽ​കി. കു​ട്ടി​യു​ടെ വി​ഷ​മം ക​ണ്ട ഇ​ൻ​സ്പെ​ക്ട​ർ ന​ഷ്ട​പ്പെ​ട്ട സൈ​ക്കി​ൾ ക​ണ്ടെ​ത്താ​മെ​ന്ന് വാ​ക്കു​ന​ൽ​കി തി​രി​ച്ച​യ​ച്ചു.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന ശ്രീ​ജ​ക്ക് മ​ക​ന് പു​തി​യ സൈ​ക്കി​ൾ വാ​ങ്ങു​ന്ന​ത് പ്ര​യാ​സ​മാ​യി​രു​ന്നു. കാ​ണാ​താ​യ സൈ​ക്കി​ൾ തി​രി​ച്ചു​കി​ട്ടാ​തെ വ​ന്ന​തോ​ടു​കൂ​ടി ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് അ​ഭി​ജി​ത്തി​ന് പു​തി​യ സൈ​ക്കി​ൾ സം​ഘ​ടി​പ്പി​ച്ചു​ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തോ​ടെ പു​തി​യ സൈ​ക്കി​ളു​മാ​യി അ​ഭി​ജി​ത്തും അ​മ്മ ശ്രീ​ജ​യും പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BicycleKasargod NewsAbhijithKerala Police
News Summary - Abhijith got a new bicycle from the police officers
Next Story