പാണത്തൂർ പാതയിൽ അപകടം പതിവായി
text_fieldsകാഞ്ഞങ്ങാട്: പാണത്തൂർ സംസ്ഥാന പാതയിൽ അപടങ്ങളും മരണങ്ങളും വർധിച്ചു. തിങ്കളാഴ്ച രാവിലെ ബസും പിക്കപ്പ്ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചതാണ് ഒടുവിലത്തേത്. തിങ്കളാഴ്ച അപകടമുണ്ടായ പാറപ്പള്ളിക്ക് സമീപം അപകട മുനമ്പായി മാറി.
നിരവധി അപകടങ്ങൾ നടന്ന സ്ഥലമാണിത്. പലർക്കും ജീവൻ നഷ്ടപ്പെട്ടു. പരിക്കേറ്റവർ നിരവധി. രണ്ട് മാസം മുമ്പ് ഇതേ സ്ഥലത്ത് അമ്പലത്തറ മീങ്ങോത്തെ യുവതി അപകടത്തിൽപ്പെട്ടിരുന്നു. സ്കൂട്ടി യാത്രക്കാരിയായ സ്ത്രീയെ കെ.എസ്.ആർ.ടി.സി ബസ് തട്ടിയിടുകയായിരുന്നു.
നിർത്താതെ പോയ ബസ് സി.സി.ടി.വി കാമറയുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. യുവതിക്ക് അപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. രണ്ട് മാസം മുമ്പ് ഇതേ ഭാഗത്ത് മൂന്ന് കാറുകൾ കൂട്ടിയിടിച്ച് കുടുംബത്തിലെ നിരവധി പേർക്ക് പരിക്കേറ്റു.
ഇരിയ മുതൽ മാവുങ്കാൽ വരെ സ്ഥിരം അപകട മേഖലയായി മാറി. സംസ്ഥാന പാതയിൽ വാഹനങ്ങളുടെ അമിതവേഗം പതിവാണ്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കുന്നതും നിത്യ കാഴ്ച്ചയായി. ടിപ്പർ ലോറികളുടെ അമിത വേഗതവും ഇവരിൽ ചിലർ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായും വ്യാപക പരാതിയുണ്ട്. ഇന്നലെ യൂസഫ് അപകടത്തിൽ മരിച്ച സ്ഥലം കാഴ്ച മറ യ്ക്കുന്ന ഒന്നുമില്ലാത്ത റോഡാണ്.
ഇരുവാഹനങ്ങളും കൂട്ടിയിടിച്ചതിന്റെ സി.സി.ടി.വി ദൃശ്യം ലഭിച്ചു. ഭാഗ്യത്തിനാണ് വലിയ ദുരന്തം ഒഴിവായതെന്ന് കാമറദൃശ്യം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.