പ്രതി ഗണേശന്‍ ഒളിവിൽ കഴിഞ്ഞത് ഭിക്ഷാടകനായി
text_fieldsകാഞ്ഞങ്ങാട്: സുശീല ഗോപാലൻ നഗറിലെ നീലകണ്ഠന്‍ കൊലക്കേസ് പ്രതി ഗണേശന്‍ നാലു മാസം ഒളിവിൽ കഴിഞ്ഞത് ഭിക്ഷാടകനായി. 2022 ആഗസ്റ്റ് ഒന്നിന് ചാലിങ്കാലിനു സമീപം സുശീല ഗോപാലൻ നഗറില്‍ ഭാര്യാസഹോദരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഗണേശൻ പുലർച്ച തന്നെ ഇവിടെ നിന്ന് സ്ഥലം വിട്ട് കർണാടകയിലേക്ക് കടന്നിരുന്നു.
കൈവശം 15,000 രൂപയുണ്ടായിരുന്നു. ഈ പണം ഉപയോഗിച്ച് തമിഴ്നാട്ടിലും കർണാടകയുടെ വിവിധ ഭാഗങ്ങളിലും ട്രെയിനിലും ബസുകളിലും യാത്ര ചെയ്തു. പൊലീസ് പിടികൂടാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. കൈവശമുണ്ടായിരുന്ന പണം തീർന്നപ്പോൾ ഭിക്ഷാടകനായി വേഷം ധരിച്ചു.
നാലുമാസം ഒളിവിൽ കഴിയാൻ ഇത്തരത്തിലാണ് പണം കണ്ടെത്തിയത്. ആരോഗ്യ പ്രശ്നം അലട്ടിയതോടെ ബണ്ണാര്‍ഗട്ടയിലുള്ള മകളുടെ വീട്ടിലെത്തുകയായിരുന്നു. നീലകണ്ഠൻ 200 രൂപയെച്ചൊല്ലി തർക്കിച്ചതും മദ്യപിച്ചു വരുന്നത് എതിർത്തതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഗണേശൻ പൊലീസിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.