എയിംസ്: പിണറായി സ്വേച്ഛാധിപതിയെപ്പോലെ –ഉണ്ണിത്താന്
text_fieldsകാഞ്ഞങ്ങാട്: എയിംസ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വേച്ഛാധിപതിയെപോലെ പെരുമാറുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. കാഞ്ഞങ്ങാട് വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം എം.പി പറഞ്ഞത്.
മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തണം. കോഴിക്കോട് കിനാലൂരിനുവേണ്ടി മാത്രം പറയുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ കേന്ദ്രത്തിനും അതൃപ്തിയുണ്ട്. കാസര്‍കോടും കൂടി ഉള്‍പ്പെടുത്തി കേന്ദ്രത്തിന് പ്രപ്പോസൽ അയക്കാന്‍ മുഖ്യമന്ത്രി തയാറാവണം. 7620 എന്‍ഡോസള്‍ഫാന്‍ രോഗികള്‍ കാസര്‍കോട്ട് മാത്രമുണ്ട്. നേരത്തെ ജില്ലയിലെ മൂന്ന് ഇടതു എം.എല്‍.എമാര്‍ എയിംസ് വിഷയത്തില്‍ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അടക്കം ഇവര്‍ കണ്ടിരുന്നു. എന്നാല്‍, ഇന്ന് പിണറായി വിജയനെ കാണുമ്പോള്‍ ഇവരുടെ മുട്ടുവിറക്കുകയാണെന്നും ഉണ്ണിത്താന് ആരോപിച്ചു.
വാർത്തസമ്മേളനത്തില്‍ ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസല്‍, മുന്‍ കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. സി.കെ. ശ്രീധരന്, സാജിദ് മൗവ്വല്‍, ശ്രീജിത്ത് മാടക്കാല്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.