ജില്ലയിൽ സമാന്തര മദ്യവിൽപന വ്യാപകം
text_fieldsകാഞ്ഞങ്ങാട്: ജില്ലയിൽ സമാന്തര വിദേശ മദ്യവിൽപന വ്യാപകമായി. കർണാടകയിൽനിന്നും എത്തിച്ചും ബിവറേജുകളിൽനിന്നുമടക്കം വാങ്ങി ഇരട്ടി വിലക്ക് വിൽപന നടക്കുകയാണ്. നഗരങ്ങളിലും മലയോര മേഖലകളിലും വ്യാപകമായി വിൽപന നടക്കുന്നു. ഒറ്റപ്പെട്ട നിലയിൽ വിൽപന സംഘത്തെ പൊലീസ് പിടികൂടുന്നുണ്ട്. പാണത്തൂർ വഴിയടക്കം കർണാടകയിൽനിന്ന് വാഹനങ്ങളിലാണ് മദ്യമെത്തുന്നത്. വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, രാജപുരം പൊലീസ് അടുത്തിടെ നിരവധി കേസുകൾ പിടികൂടിയിരുന്നു. വാഹനങ്ങളിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ച് നൽകുന്നവരുമുണ്ട്. ബിവറേജിന് അവധിയുള്ള ദിവസങ്ങളിൽ അനധികൃത മദ്യവിൽപന പതിന്മടങ്ങ് വർധിക്കും. ചെമ്മട്ടം വയൽ, തോയമ്മൽ ഭാഗത്ത് അനധികൃത മദ്യ വിൽപന വ്യാപകമെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.