അജാനൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം
text_fieldsകാഞ്ഞങ്ങാട്: അജാനൂരിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തി. രക്ഷിതാവിെൻറ പേര് എഴുതാനുള്ള സ്ഥലത്ത് പിതാവിെൻറയും മാതാവിെൻറയും പേര് മാറ്റിനൽകി ഇരട്ടവോട്ടുകൾ ചേർക്കാൻ സി.പി.എം ശ്രമിക്കുകയാണ്.
വ്യാജ വോട്ടുകൾ ചേർക്കാതിരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത കാട്ടിയില്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് യു.ഡി.എഫ് ചെയർമാൻ മുബാറക് ഹസൈനാർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന അജാനൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മുന്നറിയിപ്പ് നൽകി. അജാനൂരിലെ നാല്, അഞ്ച്, എട്ട്, 15, 16, 17, 18 എന്നീ യു.ഡി.എഫ് സ്വാധീന വാർഡുകൾ അനുകൂലമാക്കാനാണ് സി.പി.എം ശ്രമം.
വോട്ടർമാരുടെ ഹിയറിങ്ങിന് നേരിട്ട് ഹാജരാവേണ്ടതില്ലാത്ത സൗകര്യം ഉപയോഗപ്പെടുത്തി വ്യാജ വോട്ടുകൾ നിറക്കാനും തള്ളാനുള്ള അപേക്ഷകളിന്മേൽ വോട്ടവകാശം തെളിയിക്കാൻ വോട്ടർമാർ നേരിട്ട് ഹാജരാകേണ്ടതുള്ളതിനാൽ കോവിഡ് കാലത്ത് ഹാജരാകാത്ത വോട്ടർമാരെ തള്ളിക്കാമെന്നുള്ള കണക്കുകൂട്ടലിലുമാണ് സി.പി.എം നേതൃത്വം.
വോട്ടർ പട്ടികയിൽ പേരും വാർഡിൽ സ്ഥിരതാമസവുമുള്ള ആയിരത്തോളം വോട്ടർമാരെ ഈ വിധം സി.പി.എം നേതൃത്വം ബുദ്ധിമുട്ടിക്കുന്നതിനെതിരെ ജനവികാരം ശക്തമാണ്. യഥാർഥ വോട്ടർമാരുടെ വോട്ടുതള്ളാൻ അപേക്ഷ നൽകിയവർക്കും വോട്ട് തള്ളപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നിയമ നടപടി സ്വീകരിക്കാനും വോട്ടർമാർ ആലോചിക്കുന്നുണ്ട്.
അവർക്കാവശ്യമായ സഹായം യു.ഡി.എഫ് നൽകും. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, വി. കമ്മാരൻ, എം.പി. ജാഫർ, വൺഫോർ അബ്ദുറഹ്മാൻ, പി.വി. സുരേഷ്, ബഷീർ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, സി. മുഹമ്മദ് കുഞ്ഞി, എ.പി. ഉമ്മർ, ഹമീദ് ചേരക്കാത്ത്, ക്രസൻറ് മുഹമ്മദ് കുഞ്ഞി, കെ.എം. മുഹമ്മദ് കുഞ്ഞി, സതീശൻ പാറക്കാട്ടിൽ, സി.വി. തമ്പാൻ, കെ. അബ്ദുൽ കരീം, അരവിന്ദാക്ഷൻ നായർ, ശ്രീനിവാസൻ മടിയൻ, രവീന്ദ്രൻ ആവിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.