കെ.എസ്.ടി.പി റോഡിൽ ആംബുലൻസും ഗതാഗതക്കുരുക്കിൽ
text_fieldsകാഞ്ഞങ്ങാട്: കലക്ടറുടെ നിയമം ലംഘിച്ച് കെ.എസ്.ടി.പി റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കൂടുതലും ദുരിതത്തിലാകുന്നത് ആംബുലൻസ് ഡ്രൈവർമാർ. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെയും കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ പോലും ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്ന സ്ഥിതിയാണ്. വാഹനം പെട്ടെന്ന് ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനം ഇടിക്കുന്നതുമൊക്കെ ഇവിടെ നിത്യസംഭവങ്ങളാണ്. പരാതി വ്യാപകമാകുമ്പോഴും നടപടിയുണ്ടാകുന്നില്ല.
രാത്രി മീൻവണ്ടികളാണ് പ്രശ്നം. ഭൂരിഭാഗവും മാലിന്യടാങ്ക് തുറന്നുവിട്ടാണ് യാത്ര. മലിനജലം റോഡിലേക്ക് ഒഴുകും. ആംബുലൻസുപോലും നഗരത്തിലെ കുരുക്കിൽപെടുന്നുവെന്ന് ഡ്രൈവർമാർക്ക് നേരത്തെ പരാതിയുണ്ടായി ആംബുലൻസിെൻറ സൈറൺ മുഴക്കിയാലും ടാങ്കർ ലോറി പോലെയുള്ള വലിയ വാഹനങ്ങൾ ആംബുലൻസിനോട് മത്സരയോട്ടം നടത്തുകയാണ്.
കോട്ടച്ചേരി ജങ്ഷനിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നതുകൊണ്ട് ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായിരുന്നു രണ്ട് ദിവസം മുമ്പ് ജില്ലയിലേക്ക് വരുന്ന വലിയ വാഹനങ്ങൾ പൂർണമായും ദേശീയപാതയിലൂടെ കടത്തിവിടാൻ ജില്ല വികസനസമിതി യോഗത്തിൽ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദിെൻറ അധ്യക്ഷതയിൽ നേരത്തെ തീരുമാനമെടുത്തിരുന്നു. കലക്ടറുടെ വിലക്ക് ലംഘിച്ച് നിരവധി വലിയ വാഹനങ്ങളാണ് കെ.എസ്.ടി.പി റോഡ് വഴി കടന്നുപോകുന്നത്.
വലിയ വാഹനങ്ങൾ പോകുന്നതുമൂലം കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും വർധിക്കുകയുണ്ടായി. കാഞ്ഞങ്ങാട് സൗത്തില്‍നിന്ന് കാസര്‍കോട്ടേക്ക് കെ.എസ്.ടി.പി റോഡ് നിർമാണം പൂര്‍ത്തിയായതോടെയാണ് കണ്ടെയ്നറുകൾ ഉൾപ്പെടെയുള്ള വലിയവാഹനങ്ങള്‍ നഗരത്തിലൂടെ കടന്നുപോകാൻ തുടങ്ങിയത്.
അമിത വേഗതയും അപകടങ്ങൾക്ക് കാരണമായിരുന്നു. ദേശീയപാതകളിൽ മാത്രം പോകാൻ അനുമതിയുള്ള ഗ്യാസ് ടാങ്കർ ലോറികൾ, രാസവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ തുടങ്ങിയ വലിയ വാഹനങ്ങൾ ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് ചീറിപ്പായുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.